4 May 2024, Saturday

മോശം കാലാവസ്ഥ: കരിപ്പൂരില്‍ വിമാനമിറക്കാനായില്ല; ആറ് വിമാനങ്ങള്‍ ഇറങ്ങിയത് നെടുമ്പാശേരി

Janayugom Webdesk
കൊച്ചി
August 4, 2022 1:22 pm

മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറക്കാനായില്ല. ആറ് വിമാനങ്ങള്‍ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഗള്‍ഫ് എയറിന്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവും ബഹറൈനില്‍ നിന്നുള്ള വിമാനവും ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍ നിന്നുള്ള വിമാനവും എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ അബുദാബിയില്‍ നിന്നുള്ള വിമാനവും എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലേത് ടേബിള്‍ ടോപ് റണ്‍വേയാണ്. ഇവിടെ കനത്ത മഴയിലാണ് 2020 ല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത്. 21 പേര്‍ കൊല്ലപ്പെട്ട അപകടത്തില്‍ 150 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കനത്ത മഴയെ തുടര്‍ന്ന് റണ്‍വേ കാണാനാവാതെ രണ്ട് വട്ടം ലാന്റിങില്‍ നിന്ന് പിന്തിരിഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മൂന്നാമത്തെ ശ്രമത്തില്‍ അപകടത്തില്‍പെടുകയായിരുന്നു.

Eng­lish sum­ma­ry; bad weath­er; The plane could not land at Karipur; Six flights land­ed at Nedumbassery

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.