25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 13, 2024
November 10, 2024
October 27, 2024
October 26, 2024
October 15, 2024
October 15, 2024
October 10, 2024
October 7, 2024
October 5, 2024

മുംബൈ ബ്രേക്കിങ് ബാഡ് 1400 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Janayugom Webdesk
മുംബൈ
August 4, 2022 10:24 pm

ബ്രേക്കിങ് ബാ‍ഡ് പരമ്പരയ്ക്ക് സമാനമായ രീതിയില്‍ മയക്കുമരുന്ന് നിര്‍മ്മാണം നടത്തിയ ഓര്‍ഗാനിക് കെമിസ്ട്രി വിദഗ്ധനും നാല് സഹായികളും മുംബൈയില്‍ പിടിയില്‍. മരുന്ന് നിര്‍മ്മാണ ശാലയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1400 കോടി രൂപ വിലമതിക്കുന്ന 700 കിലോഗ്രാം നിരോധിത മരുന്നായ മെഫെഡ്രോണും ഇവിടെ നിന്ന് പിടികൂടി. പല്‍ഗാര്‍ ജില്ലയിലെ നലസോപരയിലുള്ള മരുന്നുനിര്‍മ്മാണ യൂണിറ്റില്‍‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍ക്കോട്ടിക്സ് സെല്‍ (എഎന്‍സി) ആണ് പരിശോധന നടത്തിയത്. 

മ്യൂ മ്യൂ, എംഡി എന്നീ പേരുകളിലും മെഫെഡ്രോണ്‍ അറിയപ്പെടുന്നു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോഫിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം ഇതിന്റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. പണത്തിന് വേണ്ടി രാസവസ്തുക്കള്‍ കൂട്ടിചേര്‍ത്ത് മയക്കുമരുന്ന് നിര്‍മ്മിക്കുന്ന കെമിസ്ട്രി അധ്യാപകന്‍ വാള്‍ട്ടര്‍ വൈറ്റിന്റെയും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളുടെയും കഥ പറയുന്ന നെറ്റ്ഫ്ലിക്സ് പരമ്പരയാണ് ബ്രേക്കിങ് ബാഡ്. ഇതിന് സമാനമായ രീതിയിലായിരുന്നു മുംബൈയിലെ നിര്‍മ്മാണകേന്ദ്രത്തിന്റെ പ്രവര്‍ത്തനമെന്ന് എഎന്‍സി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. മെഫെഡ്രോണ്‍ നിര്‍മ്മാണത്തിന് ആവശ്യമായ മരുന്ന് ഘടകങ്ങളെല്ലാം സാധാരണ മരുന്ന് വിപണിയില്‍ ലഭ്യമാണ്. മയക്കുമരുന്ന് നിര്‍മ്മിച്ച് വില്പന നടത്തി ഇവര്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മുംബൈയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്നും എഎന്‍സി ഡിസിപി ദത്താ നലവാഡേ അറിയിച്ചു. 

Eng­lish Summary:Mumbai Break­ing Bad seized drugs worth 1400 crores
You may also like this video

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.