7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

മുസ്ലിം വിഭാഗത്തില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മാളിയേക്കല്‍ മറിയുമ്മ വിടവാങ്ങി

Janayugom Webdesk
തലശ്ശേരി
August 5, 2022 11:22 pm

മലബാറിൽ മുസ്‌ലിം സമുദായത്തിൽ ആദ്യമായി ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ വനിത മാളിയേക്കൽ മറിയുമ്മ (97) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം രാത്രി പത്തരയ്ക്ക് ഖബറടക്കം നടന്നു.
തലശ്ശേരിയിലെ മാളിയേക്കൽ മറിയുമ്മ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനതകളില്ല ‚തലശ്ശേരികോൺവെന്റ് സ്ക്കൂളിലേക്കുള്ള യാത്രയ്ക്കിടെ ഒവി റോഡിലെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവർഷവും കണ്ടും കേട്ടും കണ്ണീരൊഴുക്കിയിട്ടുണ്ടി വർ മുസ്ലീം പെൺകുട്ടിയെ പള്ളിക്കൂടത്തിൽ അയക്കുന്നതിലായിരുന്നു എതിർപ്പ് .1938–48 കാലത്ത് കോൺവെന്റ് സ്ക്കൂളിലെ ക്ലാസിൽ ഏകമുസ്ലീം പെൺകുട്ടിയായിരുന്നു മറിയുമ്മ.റിക്ഷാ വണ്ടിയിൽ ബുർഖയൊക്കെ ധരിച്ചാണ് സ്ക്കൂളിൽ പോകുക. ഒ.വി റോഡിലെത്തിയാൽ അന്നത്തെ മത പ്രമാണിമാർ കാർക്കിച്ച് തുപ്പുമായിരുന്നു വലിയ മന: പ്രയാസമാണ് അനുഭവിച്ചത് കണ്ണീരൊഴുക്കിയിട്ടുണ്ട്, ഇനി പഠിക്കാൻ വയ്യെന്ന് ഉപ്പയോട് പറയുക പോലും ചെയ്തിരുന്നു. യാഥാസ്ഥിതികരുടെ ശല്യം സഹിക്കവയ്യാതായOപ്പാൾ സ്ക്കൂളിൽ തന്നെ പ്രാർത്ഥനക്കും ഭക്ഷണം കഴിക്കാനും ഉപ്പ സൗകര്യം ഒരുക്കിയിരുന്നു ഉപ്പ ഒ.വി അബ്ദുള്ള സീനിയറും ഗ്രാന്റ് മദർ ബീഗം തച്ചറക്കൽ കണ്ണോത്ത് അരീക്ക സ്ഥാനത്ത് പുതിയ മാളിയേക്കൽ ടി സി കുഞ്ഞാച്ചുമ്മയുമാണ് ധൈര്യം പകർന്നത്, വിവാഹശേഷം ഭർത്താവ് വി.ആർ മായനലിയും പ്രോൽസാഹിപ്പിച്ചു’ അന്നത്തെ എതിർപ്പിനും അരുതെന്ന മുറവിളിക്കും കീഴടങ്ങിയിരുന്നെങ്കിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനാകുമായിരുന്നില്ലെന്ന് മറിയുമ്മ പറഞ്ഞിരുന്നു, കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ ഷേക് അബ്ദുള്ളയുടെ സാന്നിധ്യത്തിൽ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ വരെ ഒടുവിൽ ഈ മറിയുമ്മക്ക് സാധിച്ചു. എല്ലാം പൊരുതി നേടിയ വിജയം ‚ചരിത്രത്തിൽ മറിയുമ്മക്ക്സമാനതകളില്ല.

Eng­lish Sum­ma­ry: Maliyekal Mar­i­um­ma, who was the first to receive Eng­lish edu­ca­tion in the Mus­lim com­mu­ni­ty, passed away

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.