18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 14, 2024
November 5, 2024
September 13, 2024
September 10, 2024
September 9, 2024
September 3, 2024
July 12, 2024
June 19, 2024
June 18, 2024

ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന് സ്വപ്ന: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
കൊച്ചി
August 8, 2022 9:29 am

കൊച്ചി: ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരത്തും പാലക്കാടുമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പാലക്കാട് കസബ പൊലീസും ഗൂഢാലോചന ആരോപിച്ച് കേസെടുത്തിരുന്നു.

Eng­lish Sum­ma­ry: swap­na suresh plea will be heard today
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.