19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 8, 2024
November 3, 2024
November 1, 2024
November 1, 2024
October 30, 2024
October 27, 2024
October 24, 2024
October 23, 2024
October 17, 2024

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം

Janayugom Webdesk
ഷിംല
August 8, 2022 2:42 pm

ഹിമാചല്‍ പ്രദേശില്‍ ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തില്‍ മേഘവിസ്‌ഫോടനം. മണ്ണിടിച്ചിലില്‍ മതില്‍ തകര്‍ന്നത് വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് പേര്‍ക്ക് പരുക്ക്. കിഹാര്‍ സെക്ടറിലെ ദണ്ഡ് മുഗളിലെ ഭദോഗ ഗ്രാമത്തില്‍ രാത്രി വൈകിയാണ് സംഭവം. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് എത്തിയാണ് മൃതദേഹം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കനത്ത മഴയില്‍ ദണ്ഡ് നാലയില്‍ കാറുകളും ബൈക്കുകളും ഒലിച്ചുപോയി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കൃഷിഭൂമി വെള്ളത്തിലാവുകയും ചെയ്തു.

ഭര്‍മൂര്‍-ഹദ്സര്‍ റോഡില്‍ പ്രംഗാലയ്ക്ക് സമീപം പാറ വീണതിനെ തുടര്‍ന്ന് പാലം തകര്‍ന്നു. ബഗ്ഗയ്ക്ക് സമീപം കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹൈവേ തടസ്സപ്പെട്ടിരിക്കുകയാണ്. ചമ്പ ജില്ലയിലെ 32 റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. സലൂനി മേഖലയില്‍ പാലങ്ങള്‍ ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭരണസമിതി ഒഴിപ്പിച്ചു.

Eng­lish sum­ma­ry; Cloud­burst in Himachal Pradesh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.