ഭോപ്പാല്‍: മധ്യപ്രദേശില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത ആള്‍ദൈവമായ മിര്‍ച്ചി ബാബ (വൈരാഗ്യാനന്ദ ഗിരി) അറസ്റ്റില്‍. ഭോപ്പാലിലെ ആശ്രമത്തിലെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച ഗ്വാളിയോറില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
ജൂലായ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനാലാണ് പരാതിക്കാരിയും ഭര്‍ത്താവും ബാബയുടെ അടുത്തെത്തിയത്. ചില പൂജകള്‍ ചെയ്താല്‍ ഗര്‍ഭം ധരിക്കാമെന്ന് ബാബ ഇവര്‍ക്ക് ഉറപ്പുനല്‍കി. ഈ പൂജയുടെ മറവിലാണ് ബാബ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിക്കാരിയുടെ ആരോപണം.
ആശ്രമത്തില്‍ എത്തിയതിന് പിന്നാലെ പ്രസാദമെന്ന് പറഞ്ഞ് ബാബ എന്തോ നല്‍കിയെന്നും ഇത് കഴിച്ചതിന് പിന്നാലെ താന്‍ തളര്‍ന്നുവീണെന്നുമാണ് സ്ത്രീയുടെ പരാതിയില്‍ പറയുന്നത്. ഈ സമയത്താണ് ബാബ ബലാത്സംഗം ചെയ്തതെന്നും ‘സോഷ്യല്‍ സ്റ്റിഗ്മ’ കാരണമാണ് പരാതി നല്‍കാന്‍ വൈകിയതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
English Summary: : self styled godman mirchi baba arrested in rape case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.