18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 1, 2024
December 1, 2024
November 27, 2024
November 27, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024

ചെത്തുതൊഴിലാളികളെ ആക്ഷേപിച്ച് വീണ്ടും സുരേന്ദ്രന്‍

പ്രത്യേക ലേഖകൻ
കോട്ടയം
August 12, 2022 10:06 pm

ചരിത്രസ്മാരകവും ചെത്തുതൊഴിലാളി യൂണിയന്‍ ആസ്ഥാനവുമായ ഇണ്ടംതുരുത്തി മനയെ വീണ്ടും പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ‘ചെത്തുതൊഴിലാളികളുടെ യൂണിയൻ ഓഫീസ് എന്നത് പിന്നെ കള്ളുഷാപ്പ് തന്നെ അല്ലേ?’ ഇണ്ടംതുരുത്തി മനയിൽ പ്രവർത്തിക്കുന്നത് കള്ളുഷാപ്പാണ്,വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ ആവര്‍ത്തിച്ചു.

കള്ളുഷാപ്പായതിനാലാണ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത്.വിലയ്ക്കു വാങ്ങിയതാണെങ്കിൽ അവർ നൽകിയ വില നൽകി റവന്യു വകുപ്പ് മന ഏറ്റെടുക്കണം. അയിത്തോച്ചാടനത്തിനെതിരെ ഗാന്ധിജി എത്തിയത് മനയുടെ മുന്നിലാണ്. മന അതുകൊണ്ടുതന്നെ ചരിത്ര സ്മാരകമാണ്. റോഡ് വികസനത്തിന് സ്ഥലം എടുക്കുന്നതുപോലെ ഇതു നടത്താവുന്നതാണെന്ന് സുരേന്ദ്രൻ വാദിച്ചു.

Eng­lish Sum­ma­ry: suren­dran again against indamthu­ruthi mana
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.