19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 15, 2024
December 13, 2024
December 6, 2024
November 30, 2024
November 30, 2024
November 28, 2024
November 23, 2024
November 22, 2024
November 15, 2024

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 24 കാരന് 62 വര്‍ഷം തടവ്

Janayugom Webdesk
ഇടുക്കി
August 24, 2022 7:51 pm

ഇടുക്കിയില്‍ 15കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 24 കാരന് 62 വര്‍ഷം ശിക്ഷ വിധിച്ച് കോടതി. ഒരു ലക്ഷത്തി അമ്പത്തിയ്യാരം രൂപ പിഴയും വിധിച്ചു. ദേവികുളം സ്വദേശി ആല്‍വിനെയാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി.

2020 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞതോടെ ചൈല്‍ഡ് ലൈനെ ബന്ധപ്പെടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി എന്ന കുറ്റത്തിന് 40 വര്‍ഷം തടവും, പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് 20 വര്‍ഷവും, ലൈംഗിക അതിക്രമം നടത്തി എന്നുള്ളതിന് രണ്ടുവര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.

Eng­lish Sum­ma­ry: A 24-year-old man who raped a 15-year-old girl and got her preg­nant has been jailed for 62 years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.