6 May 2024, Monday

Related news

May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024

യുഎന്നില്‍ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ

Janayugom Webdesk
ജനീവ
August 25, 2022 10:57 pm

ഉക്രെയ്ന്‍ സൈനിക നടപടിക്ക് ശേഷം ആദ്യമായി ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് ചെയ്തു. റഷ്യ- ഉക്രെയ്ന്‍ വിഷയത്തില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ചിരുന്നെങ്കിലും റഷ്യക്കെതിരായ പ്രമേയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കിയെ വീഡിയോ ടെലി കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്താന്‍ 15 അംഗ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.

എന്നാല്‍ യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി എ നെബെന്‍സിയ ഇതിനെ എതിര്‍ത്തു. സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയെ റഷ്യ വിലക്കുന്നില്ലെന്നും നേരിട്ടുള്ള കൂടിക്കാഴ്ചയെയാണ് പിന്തുണയ്ക്കുന്നതെന്നും വാസിലി പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിര്‍ച്വലാക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ കോവിഡ് കേസുകളില്‍ കുറവ് വന്നതോടെ പതിവ് രീതിയിലേക്ക് തിരികെയെത്തിയെന്ന് വാസിലി വിമര്‍ശിച്ചു. ഒരു രാജ്യത്തിനോ വ്യക്തിക്കോ വേണ്ടി തീരുമാനത്തില്‍ മാറ്റം വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ചില കാരണങ്ങളാല്‍ സെലന്‍സ്കിക്ക് രാജ്യം വിടാന്‍ കഴിയില്ലെന്നും റൂള്‍ 37 പ്രകാരം വീഡിയോ കോണ്‍ഫറന്‍സ് അനുവദനീയമാണെന്നും മറ്റംഗങ്ങള്‍ ഉക്രെയ്ന് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്നും അല്‍ബേനിയന്‍ പ്രതിനിധി ഫെരിട് ഹോക്സ പറഞ്ഞു. ഇതോടെ ഇന്ത്യ ഉക്രെയ്‌ന് അനുകൂലമായി വോട്ട് ചെയ്തു. റഷ്യ എതിര്‍ത്തു. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Eng­lish Sumam­ry: India vot­ed against Rus­sia in the UN
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.