19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 8, 2024
September 26, 2024
September 12, 2024
April 15, 2024
January 29, 2024
December 21, 2023
August 11, 2023
March 4, 2023
December 7, 2022
November 26, 2022

ചീഫ് ജസ്റ്റിസായി യു യു ലളിത് ചുമതലയേറ്റു

റെജി കുര്യന്‍
 ന്യൂഡല്‍ഹി
August 27, 2022 10:36 pm

സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ 10.30 നായിരുന്ന സത്യപ്രതിജ്ഞാ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, സ്ഥാനമൊഴിഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. പുതിയ ചീഫ് ജസ്റ്റിസിന് നവംബര്‍ എട്ട് വരെ 74 ദിവസമാണ് കാലാവധി.

മഹാരാഷ്ട്രക്കാരനായ യു യു ലളിത് അഭിഭാഷകവൃത്തിയില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നിയോഗിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ്. ജസ്റ്റിസ് എസ് എം സിക്രിയാണ് ഈ പട്ടികയിലെ ഒന്നാമന്‍. 2014 ഓഗസ്റ്റിലാണ് യു യു ലളിതിനെ സുപ്രീം കോടതി ജസ്റ്റിസായി നിയമിച്ചത്. ജസ്റ്റിസ് ലളിതിന്റെ പിതാവ് ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന യു ആര്‍ ലളിതും ചടങ്ങില്‍ പങ്കെടുത്തു. നോയിഡയില്‍ സ്‌കൂള്‍ നടത്തുന്ന ജസ്റ്റിസ് ലളിതിന്റെ ഭാര്യ അമിത, മക്കളായ ഹര്‍ഷദ്, ശ്രീയാഷ്, മരുമക്കള്‍ എന്നിവരും ചടങ്ങിനെത്തി. വര്‍ഷം മുഴുവന്‍ ഭരണഘടന ബെഞ്ച് പ്രവര്‍ത്തിക്കും, ബെഞ്ചുകള്‍ക്ക് മുന്നില്‍ മെന്‍ഷനിംഗ് നടത്താന്‍ അഭിഭാഷകര്‍ക്ക് കൃത്യമായ അവസരം ലഭ്യമാക്കും, ഫയലിങ് നടപടികള്‍ സുതാര്യമാക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കുമെന്ന് ജസ്റ്റിസ് ലളിത് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: u U Lalit took over as Chief Justice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.