19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 29, 2024
October 9, 2024
September 24, 2024
September 24, 2024
September 18, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024

ഓണത്തിന്‌ കൃഷി വകുപ്പിന്റെ 2010 നാടന്‍ കര്‍ഷക ചന്തകള്‍

Janayugom Webdesk
തിരുവനന്തപുരം
August 29, 2022 4:14 pm

കൃഷിവകുപ്പിന്റെ വിപണി ഇടപെടല്‍ നടപടികളുടെ ഭാഗമായി ഓണം സീസണില്‍ 2010 നാടന്‍ കര്‍ഷക ചന്തകള്‍ സജ്ജീകരിക്കും.‌ ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്‌റ്റംബര്‍ മൂന്നിന് ‌വൈകുന്നേരം തിരുവനന്തപുരത്തെ ഹോര്‍ട്ടികോര്‍പ്പ്‌ വിപണിയില്‍ നിര്‍വഹിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്‌ അറിയിച്ചു. കൃഷിവകുപ്പിനൊപ്പം ഹോര്‍ട്ടികോര്‍പ്പും വിഎഫ്‌പിസികെയും സംയുക്തമായാണ്‌ വിപണികള്‍ സംഘടിപ്പിക്കുന്നത്‌. കൃഷി വകുപ്പിന്റെ 1350 കര്‍ഷക ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ 500 ചന്തകളും വിഎഫ്‌പിസികെയുടെ 160 ചന്തകളുമാണ്‌ സംസ്ഥാനമൊട്ടാകെ സെപ്‌റ്റംബര്‍ നാല് മുതല്‍ ഏഴ് വരെയുള്ള നാല്‌ ദിവസങ്ങളിലായി പ്രവര്‍ത്തിക്കുക. കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതി പ്രകാരം രൂപീകൃതമായ കൃഷിക്കൂട്ടങ്ങള്‍, എ ഗ്രേഡ്‌ ക്ലസ്‌റ്ററുകള്‍, എക്കോ ഷോപ്പുകള്‍, ബ്ലോക്ക്‌ ലെവല്‍ ഫെഡറേറ്റഡ്‌ ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ്‌ കൃഷിഭവന്‍ തലത്തില്‍ വിപണികള്‍ സംഘടിപ്പിക്കുക.

ഓരോ ജില്ലയിലും സംഘടിപ്പിക്കുന്ന ഓണവിപണികളിലേക്ക്‌ ആവശ്യമായ പഴം-പച്ചക്കറികള്‍ പരമാവധി അതാത്‌ ജില്ലകളിലെ കര്‍ഷകരില്‍നിന്നുമായിരിക്കും സംഭരിക്കുക. കര്‍ഷകരില്‍ നിന്നും ലഭിക്കാത്ത പച്ചക്കറികള്‍ മാത്രം ഹോര്‍ട്ടികോര്‍പ്പ്‌ അയല്‍സംസ്ഥാനങ്ങളിലെ കര്‍ഷക ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട്‌ എത്തിക്കും. കര്‍ഷകരില്‍ നിന്നും നേരിട്ട്‌ സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് പൊതുവിപണിയിലെ വിലയേക്കാള്‍ 10 ശതമാനം അധികം വില നല്‍കും. ഓണവിപണികളിലൂടെ പൊതുവിപണിയേക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയ്‌ക്ക്‌ ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കും.

നല്ല കൃഷി മുറ സമ്പ്രദായത്തിലൂടെ ഉല്പാദിപ്പിക്കപ്പെട്ട ജിഎപി സര്‍ട്ടിഫൈഡ്‌ പച്ചക്കറി ഉല്പന്നങ്ങള്‍ പൊതുവിപണിയില്‍ നിന്നും കര്‍ഷകര്‍ക്ക്‌ ലഭ്യമാകുന്ന വിലയേക്കാള്‍ 20 ശതമാനം അധികം നല്‍കി സംഭരിക്കും. പൊതുവിപണിയില്‍നിന്നും 10 ശതമാനം കുറഞ്ഞവിലയ്‌ക്ക്‌ ഉപഭോക്താക്കള്‍ക്ക്‌ വില്പന നടത്തും.
കൃഷിവകുപ്പ്‌, ഹോര്‍ട്ടികോര്‍പ്പ്‌, വിഎഫ്‌പിസികെ എന്നിവര്‍ നടത്തുന്ന സ്‌റ്റാളുകളില്‍ നാടന്‍ പച്ചക്കറികള്‍, ജിഎപി പച്ചക്കറി ഉല്പന്നങ്ങള്‍, വട്ടവട, കാന്തല്ലൂര്‍ പച്ചക്കറികള്‍ എന്നിവയ്‌ക്ക്‌ പ്രത്യേകം ബോര്‍ഡുകള്‍ ഉണ്ടായിരിക്കും. 

Eng­lish Summary:Department of Agri­cul­ture’s 2010 Farm­ers Mar­kets for Onam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.