19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 13, 2024
July 19, 2023
July 15, 2023
July 10, 2023
June 21, 2023
June 17, 2023
June 15, 2023
June 14, 2023
June 12, 2023
May 19, 2023

കമ്പംമെട്ടിലെ വളർത്ത് മൃഗങ്ങൾക്കും തെരുവ് നായയുടെ കടിയേറ്റു; പേപ്പട്ടി ശല്യവും രൂക്ഷം

Janayugom Webdesk
ഇടുക്കി
September 13, 2022 6:43 pm

കമ്പംമെട്ട് മേഖലയിൽ തെരുവ്നായ ശല്യം രൂക്ഷം. തൊഴുത്തിലും പറമ്പിലും കെട്ടിയിട്ടിരുന്ന കന്നുകാലികളെ കഴിഞ്ഞദിവസം തെരുവ് നായ ആക്രമിച്ചു. പേപ്പട്ടിയാണ് ഇതെന്നാണ് സൂചന. മൈലാടിയിൽ തോമസ് മാത്യു, വെള്ളിമലയിൽ ആൻസിതോമസ്, മാത്യു അരങ്ങണായിൽ തുടങ്ങിയവരുടെ വീട്ടിലെ പത്തിലധികം മൃഗങ്ങൾക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. തുടർന്ന് ഓടി രക്ഷപെട്ട പേപ്പട്ടി പ്രദേശത്തെ തെരുവ്നായകളെ കടിച്ചതായും നാട്ടുകാർ പറയുന്നു. കമ്പംമെട്ട് ‚പാറക്കടവ്, അച്ചക്കട, കൂട്ടാർ, കുഴിത്തൊളു, കരുണാപുരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവ്നായ ശല്യം രൂക്ഷമാണ്, കമ്പംമെട്ട് മഡോണ എൽപി സ്കൂൾ പരിസരത്തും തെരുവ്നായകൾ സ്വൈര്യവിഹാരം നടത്തുന്നത് വിദ്യാർഥികൾക്ക് ഭീഷണിയായിണ്ടെന്നും ഇവയെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നും നാട്ടുകാർ പറയുന്നു. നായ ശല്യം രൂക്ഷമായതോടെ കമ്പംമെട്ടിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ ഭീതിയിലാണ്. 

Eng­lish Sum­ma­ry: Domes­tic ani­mals in Kam­pam­mett too were bit­ten by stray dogs; Pep­pat­ti nui­sance is also severe

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.