19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 10, 2024
October 28, 2024
October 27, 2024
October 26, 2024
October 21, 2024
September 5, 2024
September 1, 2024
August 14, 2024
July 17, 2024

സുധാകരന്‍ തുടരും; ചെന്നിത്തലയുടെ പിന്തുണ

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
September 15, 2022 11:19 pm

കെ സുധാകരന് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ രമേശ് ചെന്നിത്തലയുടെ പിന്തുണ. ഇന്നലെ നടന്ന കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയ നിര്‍വാഹക സമിതിയംഗം ടി ശരത്ചന്ദ്ര പ്രസാദിനെ അനുനയിപ്പിച്ചത് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന അംഗവുമായ രമേശ് ചെന്നിത്തലയുള്‍പ്പെടെ ചേര്‍ന്നായിരുന്നു. മത്സരിക്കാനുള്ള തീരുമാനം അറിയിച്ചതോടെ, പിന്‍വാങ്ങണമെന്ന് പല നേതാക്കളും ശരത്ചന്ദ്രപ്രസാദിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. മത്സരമില്ലാതെ കെ സുധാകരനെ സമവായത്തിലൂടെ വീണ്ടും അധ്യക്ഷനാക്കാന്‍ ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ശരത്ചന്ദ്രപ്രസാദിന്റെ അപ്രതീക്ഷിത നീക്കം. തുടര്‍ന്ന് ഐ ഗ്രൂപ്പ് നേതാവായ ശരത്തിനെ അനുനയിപ്പിക്കാന്‍ കെപിസിസി നേതൃത്വം രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തുകയായിരുന്നു.

കെ സുധാകരന്റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമര്‍ഷം മൂലമാണ് ശരത് പത്രിക നല്‍കാനൊരുങ്ങിയതെന്നാണ് സൂചനകള്‍. അംഗത്വ പട്ടിക നിശ്ചയിക്കുന്നതിലടക്കം വീതംവയ്പ്പ് നടന്നുവെന്നും പരാതി ഉന്നയിച്ച ശരത് ചന്ദ്രപ്രസാദ്, ശശി തരൂര്‍ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന കെ സുധാകരന്റെ പ്രസ്താവനയിലും അതൃപ്തി അറിയിച്ചിരുന്നു. ജനറല്‍ ബോഡി യോഗത്തിന് മുമ്പ് അധ്യക്ഷസ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന് ശരത് നേതാക്കളെ അറിയിക്കുകയായിരുന്നു. ശരത്ചന്ദ്രപ്രസാദിനെ അനുനയിപ്പിച്ച് മാറ്റിയതിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം ജനറല്‍ ബോഡി യോഗം പാസാക്കി. രമേശ് ചെന്നിത്തല തന്നെയാണ് യോഗത്തില്‍ പുതിയ അധ്യക്ഷനെയും കെപിസിസി ഭാരവാഹികളെയും എഐസിസി അംഗങ്ങളെയും തിരഞ്ഞെടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. അഞ്ച് നേതാക്കള്‍ പിന്താങ്ങി പ്രമേയം ഏകകണ്ഠമായി പാസാക്കി. കെ സുധാകരനെ കെപിസിസി അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുത്തുള്ള പ്രഖ്യാപനം ഹൈക്കമാന്‍ഡില്‍ നിന്ന് അടുത്ത ദിവസമുണ്ടാകും.

Eng­lish Sum­ma­ry: Ramesh Chen­nitha­la sup­ports K Sud­hakaran to con­tin­ue as president
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.