19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 24, 2024
October 27, 2024
October 11, 2024
October 6, 2024
September 10, 2024
July 28, 2024
July 13, 2024
July 8, 2024
June 23, 2024

ഗവര്‍ണര്‍ വഴങ്ങി: പഞ്ചാബില്‍ നാളെ നിയമസഭാ സമ്മേളനം

Janayugom Webdesk
ന്യൂഡൽഹി
September 26, 2022 8:28 am

പഞ്ചാബില്‍ ഭരണപ്രതിസന്ധിയൊഴിഞ്ഞു. ഒരു ദിവസത്തെ നിയമസഭാ സമ്മേളനം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് അംഗീകരിച്ചു. നാളെ നിയമസഭയുടെ മൂന്നാം സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള അനുമതി പഞ്ചാബ് ഗവർണർ നൽകിയതായി സ്പീക്കർ കുൽതാർ സിങ് സാന്ധവനാണ് ട്വീറ്റിലൂടെ അറിയിച്ചത്. ഈ വിഷയത്തിൽ ആംആദ്മി പാർട്ടിയും ഗവർണറും തമ്മിലുള്ള പോരിന് ഇതോടെ അന്ത്യമായി. വൈക്കോൽ കത്തിക്കൽ, ചരക്ക് സേവന നികുതി, വൈദ്യുതി വിതരണം എന്നിവ സമ്മേളനത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളിൽ ഉൾപ്പെടുന്നതായി സ്പീക്കര്‍ പറഞ്ഞു.

നിയമസഭാ സമ്മേളനത്തിന്റെ കാര്യക്രമം പുരോഹിത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഭാ കാര്യങ്ങളുടെ പട്ടിക ഗവർണർക്ക് നൽകാൻ വ്യവസ്ഥയില്ലെന്നാണ് എഎപി വ്യക്തമാക്കിയത്. ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് ഗവർണർ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച എഎപി, ലക്ഷ്മണ രേഖ കടക്കരുതെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കുകയും ചെയ്തു. സഭയിൽ വിശ്വാസവോട്ട് തേടാൻ 22ന് പ്രത്യേക സമ്മേളനം വിളിക്കണമെന്ന സർക്കാരിന്റെ ആവശ്യം ഗവർണർ നിരസിച്ചതോടെയാണ് പോര് മുറുകിയത്. തുടർന്ന് ഗവര്‍ണറുടെ നടപടിക്കെതിരെ എഎപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Eng­lish sum­ma­ry; Gov­er­nor gives in: Assem­bly ses­sion tomor­row in Punjab

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.