19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 18, 2023
October 5, 2023
October 1, 2023
October 4, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022

ജനസാഗരം സാക്ഷിയായി കോടിയേരിക്ക് അന്ത്യയാത്ര

Janayugom Webdesk
കണ്ണൂര്‍
October 3, 2022 3:56 pm

കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതിക ശരീരം ഓദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ക്കരിച്ചു. മുന്‍ സംസ്ഥാന ആഭ്യന്തരമന്ത്രികൂടിയായ കോടിയേരിക്ക് ഗണ്‍സല്യൂട്ട് ഉള്‍പ്പെടെ, സംസ്ഥാനത്തിന്റെ പൂര്‍ണ്ണ ബഹുമതിയോടെയാണ് സംസ്ക്കാരം നടത്തിയത്.

മക്കളായ ബിനോയ് കോടിയേരിയും, ബിനിഷ് കോടിയേരിയും ചിതക്ക് തീ കൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ (എം) സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എ വിജയരാഘവൻ,എം വിജയരാജൻ തുടങ്ങിയ നേതാക്കൾമുൻനിരയിൽ അണിചേർന്നാണ് വിലാപയാത്രയായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുവന്നത്.

കാൽ നട ആയാണ് നേതാക്കള്‍ വിലാപയാത്രയ്ക്കൊപ്പം എത്തിയത്. സിപിഐ(എം)ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം രണ്ടേ കാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. അന്ത്യകർമ്മങ്ങൾക്കായി കോടിയേരിയുടെ കുടുംബം നേരത്തെ പയ്യാമ്പലത്ത് എത്തിയിരിന്നു. ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.