19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

January 22, 2024
October 15, 2023
October 13, 2023
October 11, 2023
December 29, 2022
November 2, 2022
October 21, 2022
October 19, 2022
October 18, 2022
October 17, 2022

നരബലിക്കേസ്: ഷാഫി പോസ്റ്റ് മോര്‍ട്ടം ഡോക്ടറുടെ അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു, തെളിവെടുപ്പിനായി ഇലന്തൂരിലേക്ക് അന്വേഷണസംഘം

Janayugom Webdesk
പത്തനംതിട്ട
October 15, 2022 11:36 am

പത്തനംതിട്ടയില്‍ ഇരട്ട നരബലി നടന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കൂടുതല്‍ ആളുകള്‍ ഇരയാക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഇലന്തൂരില്‍ തെളിവെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രതികളുമായി പൊലീസ് സംഘം ഇലന്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പൊലീസ് നായകളായ മര്‍ഫി, മായ എന്നിവരും തെളിവെടുപ്പിനുണ്ട്. നേരത്തെ അറവ് ശാലയില്‍ ഉള്‍പ്പെടെ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷാഫി പോസ്റ്റ് മോര്‍ട്ടം ഡോക്ടറുടെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനാല്‍ത്തന്നെ ശരീരം മുറിച്ച് ഷാഫിയ്ക്ക് പരിചയമുണ്ടെന്നും പൊലീസ് പറയുന്നു.
അതേസമയം ചോദ്യം ചെയ്യലില്‍ ഇയാള്‍ ഒന്നും സമ്മതിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.
ഇയാള്‍ കൈകാര്യം ചെയ്യുന്ന മറ്റ് ഫേസ്ബുക്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. 

ഇലന്തൂരിൽ കഷ്ണങ്ങളായ റോസ്ലി ലോട്ടറി വ്യാപാരിയായത് മകളെ സംരക്ഷിക്കാൻ

പത്തനംതിട്ട: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ നടുക്കം വിട്ടുമാറാതെയാണ് നാടുണരുന്നത്.
ഇലന്തൂരെ കടകമ്പിള്ളിൽ വീട്ടിൽ വെട്ടിനുറുക്കപ്പെട്ട പദ്മയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ പുറത്തുവരുമ്പോഴും റോസിലിയെ സംബന്ധിച്ച വിവരങ്ങൾ അധികം പുറംലോകം അറിഞ്ഞിരുന്നില്ല. വണ്ടൻമേടിന് സമീപം ശൂലപ്പാറ സ്വദേശിനിയാണ് കൊല്ലപ്പെട്ട കുഞ്ഞുമോൾ എന്ന റോസ്ലി.
രാജാക്കണ്ടം സ്വദേശി വട്ടോളിൽ സണ്ണിയുമായി മുപ്പത് വർഷം മുമ്പായിരുന്നു വിവാഹം. കൂലി വേല ചെയ്തായിരുന്നു റോസ്ലി കുടുംബം പുലർത്തിയിരുന്നത്. സ്ഥിരം മദ്യപാനിയായ സണ്ണി റോസ്ലിനെ പതിവായി ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
സണ്ണിയുടെ ശല്യം സഹിക്കാൻ കഴിയാതായതോടെയാണ് പതിനഞ്ച് വർഷം മുമ്പ് മകൾ മഞ്ജുവിനെയും കൂട്ടി വീട് വിട്ടുപോയത്.
റോസ്ലി പിന്നീട് വീട്ടിലേക്ക് മടങ്ങിയില്ല. സണ്ണിയും മകൻ സഞ്ജുവുമാണ് വീട്ടിൽ കഴിയുന്നത്.
റോസ്ലിയുടെ പിതാവ് വർഗീസ് മരിച്ചതിനെ തുടർന്ന് മാതാവ് മറിയാമ്മ കൊച്ചറയിലെ സ്ഥലം വിറ്റ് നെടുങ്കണ്ടത്തിന് സമീപമുള്ള ഒരു കന്യാസ്ത്രീ മഠത്തിനോട് അനുബന്ധിച്ചുള്ള അനാഥമന്ദിരത്തിൽ താമസമാക്കി. റോസ്ലിയുടെ മകൾ മഞ്ജു മാത്രമാണ് വല്ലപ്പോഴും ഇവരെ വിളിക്കാറുള്ളത്.
എറണാകുളം കാലടിയിൽ താമസിച്ച് ലോട്ടറി വ്യാപാരം നടത്തിവന്നിരുന്ന റോസ്ലിയെ അശ്ലീല ചിത്രത്തിൽ അഭിനയിക്കുന്നതിന് പത്ത് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഷാഫി ഇലന്തൂരിലെത്തിച്ചത്. റോസ്ലി ലോട്ടറി കച്ചവടം നടത്തി വരവെയാണ് കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്.
പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്ലിയെ കട്ടിലിൽ കെട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 

Eng­lish Sum­ma­ry: Inves­ti­ga­tion team to Elan­tur for evi­dence collection

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.