23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

കർണാടക തെരഞ്ഞെടുപ്പിൽ കണ്ണുവെച്ച് എസ്‌സി-എസ്‌ടി ക്വാട്ട പരിധിക്കപ്പുറം വർധിപ്പിച്ച് ബൊമ്മെ സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2022 4:30 pm

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ണ്ണാടകത്തിലും വോട്ടുനേടുാവാനായി ബിജെപിയുടെ തന്ത്രം.എസ്സി,എസ്ടി ക്വാട്ട പരിധിക്കപ്പുറം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മന്ത്രിസഭയുടെ പ്രത്യേക ഉത്തരവിലൂടെയാണ് ക്വാട്ട വര്‍ദ്ധിപ്പിച്ചത്.ചരിത്രപരമായ തീരുമാനമെന്നാണ് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറയുന്നത്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് മതിയായ അവസരം നല്‍കി അവരെ ഉയര്‍ത്തുകയെന്നാതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നു.

എസ്‌സി/എസ്ടി വിഭാഗത്തിൽ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാർക്കുള്ള സംവരണം 15% ൽ നിന്ന് 17% ആയും 3% മുതൽ 7% വരെയും ഉയർത്തുന്നതിനുള്ള ഓർഡിനൻസിന് ഇന്ന് എന്റെ മന്ത്രിസഭ അംഗീകാരം നൽകാനുള്ള ചരിത്രപരമായ തീരുമാനമെടുത്തിരിക്കുന്നു,” ബൊമ്മൈ ട്വീറ്റുകളുടെ പറയുന്നു. എന്നാല്‍ ഈ തീരുമാനം സംസ്ഥാനത്ത് സംവരണം സുപ്രീംകോടതി ചുമത്തിയ 50 ശതമാനം പരിധിക്ക് മുകളിലാണ്. സംസ്ഥാനത്ത് സംവരണത്തിന്റെ ആകെ ശതമാനം 56 ശതമാനമായിരിക്കുകാണ്. അതിനാലാണ് സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കാതെ മന്ത്രിസഭ പാസാക്കി ഉത്തരവാക്കിയത്. വിഷയം സഭയില്‍ വന്നാല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് നിയമ, പാര്‍ലമെന്‍ററി കാര്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ക്വോട്ട വർദ്ധനയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കാൻ, ഭരണഘടനയുടെ 9-ാം ഷെഡ്യൂളിന് കീഴിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുമെന്ന് സംസ്ഥാന പട്ടികവർഗ്ഗ ക്ഷേമ മന്ത്രി ബി ശ്രീരാമുലു പറഞ്ഞു.ഈമാസം എട്ടിന് സംസ്ഥാന മന്ത്രിസഭ ക്വോട്ട വർധനയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണങ്ങളുടെ കുത്തൊഴുക്ക് നേരിടുന്ന ബൊമ്മൈ സർക്കാരിന്റെ സുപ്രധാന നീക്കമായിരുന്നു ഇത്. അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപി രണ്ടാം തവണയും അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ്.

പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള ക്വാട്ട വർധന തീരുമാനത്തെത്തുടർന്ന്, സംസ്ഥാനത്തെ പ്രബലരായ വൊക്കലിഗ സമുദായം അവർക്കുള്ള സംവരണം 4 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുന്നു.എസ്‌സി/എസ്‌ടി ക്വാട്ട വർധിപ്പിക്കാനുള്ള തീരുമാനം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതാണെന്നു പരക്കെ അഭിപ്രായവും ശക്തമായിരിക്കുന്നു. എസ് സി, എസ് ടി വിഭാഗങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് മുഖ്യമന്ത്രി ബൊമ്മെ അഭിപ്രായപ്പെട്ടു.

പ്രസംഗങ്ങളിൽ സാമൂഹ്യനീതിയെക്കുറിച്ച് പറഞ്ഞാണ് കോൺഗ്രസ് ഏഴ് പതിറ്റാണ്ടോളം രാജ്യം ഭരിച്ചത്. സംവരണം വർധിപ്പിക്കണമെന്ന ആവശ്യത്തിന് 50 വർഷത്തെ പഴക്കമുണ്ട്, എസ്‌സി/എസ്ടികളുടെ അവസ്ഥ കാണാൻ കോൺഗ്രസ് നേതാക്കൾക്ക് സമയമില്ല. മുൻ സഖ്യ സർക്കാർ ജസ്റ്റിസ് നാഗമോഹൻ ദാസ് കമ്മീഷനെ രൂപീകരിച്ചിരുന്നു, എന്നാൽ ഈ ചരിത്രപരമായ തീരുമാനം നടപ്പിലാക്കാനുള്ള പ്രതിബദ്ധത ഞങ്ങളുടെ സർക്കാർ കാണിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Summary:
Bom­bay gov­ern­ment has increased the SC-ST quo­ta beyond the lim­it with an eye on the Kar­nata­ka elections

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.