6 May 2024, Monday

Related news

May 6, 2024
April 27, 2024
April 18, 2024
April 17, 2024
March 22, 2024
March 18, 2024
March 17, 2024
March 16, 2024
March 11, 2024
March 3, 2024

ഗവര്‍ണര്‍ ആദ്യം ഭരണഘടനാ ആമുഖം വായിക്കണം: ബിനോയ് വിശ്വം എംപി

Janayugom Webdesk
തിരുവനന്തപുരം
October 22, 2022 5:40 pm

ഭരണഘടനയെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് ആമുഖത്തെ കുറിച്ചാണ്. ആ ആമുഖം ഗവര്‍ണര്‍ ആദ്യം വായിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. രാജ്ഭവന് മുമ്പിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലായേഴ്സ് (ഐഎഎൽ) സംഘടിപ്പിച്ച ‘അഭിഭാഷകർ ഗവർണറെ ഭരണഘടന പഠിപ്പിക്കുന്നു’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഭൂരിപക്ഷമുള്ള കാലത്ത് വരെ അവരുടെ തീരുമാനങ്ങള്‍ക്കിടയില്‍ ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കേരള ഗവര്‍ണര്‍ തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകളും സര്‍ക്കാരിനെ ആക്ഷേപിക്കാനും മന്ത്രിമാരെ ഭീക്ഷണിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളും കേരളത്തിലെ പൊതുസമൂഹത്തെയാണ് ബാധിക്കുന്നതെന്നും തുടര്‍ന്ന് സംസാരിച്ച എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഐഎഎല്‍ ജനറല്‍ സെക്രട്ടറി അഡ്വ. സി ബി സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. ഐഎഎൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിജിസ് ഫാസിൽ സ്വാഗതവും പ്രതീഷ് മോഹൻ നന്ദിയും പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. രാഖി രവികുമാർ, അഡ്വ. പി എ അസീസ്, അഡ്വ. ടിവി ഗഫൂർ, അഡ്വ. കെ സത്യാനന്ദ പണിക്കർ, അഡ്വ. ബി കെ ജയമോഹനൻ, അഡ്വ. ജെ വേണുഗോപാലൻ നായർ, അഡ്വ. കെ മാധവൻ പിള്ള എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Gov­er­nor must first read the Pre­am­ble of the Con­sti­tu­tion: Binoy Viswam MP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.