19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 9, 2023
March 27, 2023
January 21, 2023
October 25, 2022
October 15, 2022
October 14, 2022
October 11, 2022
October 11, 2022

സ്മശാനത്തിനടുത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; നരബലിയെന്ന് സംശയം

Janayugom Webdesk
ഹൈദരാബാദ്
October 25, 2022 10:13 am

തെലങ്കാനയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നഗരത്തിലെ ശ്മശാനത്തിന് സമീപമാണ് സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് നരബലിയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്ക് 25നും 35നും ഇടയിൽ പ്രായമുണ്ടെന്ന് കരുതുന്നതായും പൊലീസ് വ്യക്തമാക്കി. സമീപത്ത് ക്ഷുദ്രപൂജ നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അന്വേഷണ സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Eng­lish Sum­ma­ry: Burnt body of young man near grave­yard; Sus­pect­ed of human sacrifice

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.