19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ: മാസങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിനെ പുകഴ്ത്തി ഗുലാംനബി ആസാദ്

Janayugom Webdesk
ന്യൂഡല്‍ഹി
November 7, 2022 11:03 am

കോണ്‍ഗ്രസില്‍ നിന്നുംപുറത്തു പോയ മുതുര്‍ന്നനേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദ് കോണ്‍ഗ്രസിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നു. പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പോയതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെര‍ഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളു എന്നാണ് ഗുലാംനബി ആസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്.ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന. ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചു. ഡല്‍ഹിയിലെ ഒരു പാര്‍ട്ടി മാത്രമാണ് എഎപിയെന്നുമാണ് അദ്ദേഹം പറയുന്നത്എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെ കുറിച്ചും വരാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെ കുറിച്ചും ഗുലാം നബി ആസാദ് സംസാരിച്ചത്.

പാര്‍ട്ടിയില്‍ നിന്നും വിട്ടുപോന്നെങ്കിലും കോണ്‍ഗ്രസിന്റെ മതേതര നിലപാടുകള്‍ക്ക് ഞാന്‍ എതിരല്ല. പാര്‍ട്ടി സംവിധാനത്തിലെ ദുര്‍ബലത കൊണ്ട് മാത്രമാണ് എനിക്ക് പുറത്ത് പോകേണ്ടി വന്നത്.ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റം കാഴ്ച വെക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. എഎപിക്ക് അതിനുള്ള കഴിവില്ല,ആസാദ് പറയുന്നു.ഹിന്ദുവിനെയും മുസ്‌ലിമിനെയും കര്‍ഷകനെയും തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ആം ആദ്മി പാര്‍ട്ടിക്ക് ഈ സംസ്ഥാനങ്ങളില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ജനങ്ങള്‍ ഇനിയവര്‍ക്ക് ഒരിക്കലും വോട്ട് ചെയ്യില്ലെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി കേന്ദ്ര ഭരണ പ്രദേശമായ ദല്‍ഹിയിലെ ഒരു പാര്‍ട്ടി മാത്രമാണ്. അവര്‍ക്ക് ഒരിക്കലും പഞ്ചാബില്‍ മികച്ച ഭരണം കാഴ്ച വെക്കാനാകില്ല. കോണ്‍ഗ്രസിന് മാത്രമേ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയൂ. കാരണം വളരെ ഇന്‍ക്ലൂസിവായ പോളിസിയാണ് കോണ്‍ഗ്രസിന്റേത്,’ ഗുലാം നബി ആസാദ് പറയുന്നു.

Eng­lish Summary:congress can chal­lenge bjp ghu­lamnabi azad prais­es con­gress after months
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.