18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

June 19, 2024
December 14, 2023
December 13, 2023
July 14, 2023
November 9, 2022
October 15, 2022
August 8, 2022
August 1, 2022
August 1, 2022
July 31, 2022

സഞ്ജയ് റാവത്തിന് ജാമ്യം; ഇഡിക്ക് ബോംബെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

Janayugom Webdesk
മുംബൈ
November 9, 2022 10:38 pm

ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന് മുംബൈയിലെ പ്രത്യേക പിഎംഎല്‍എ കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മൂന്നരമാസക്കാലമായി ജയിലില്‍ കഴിയുകയായിരുന്നു. ജാമ്യത്തിനെതിരെ ഇഡി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജാമ്യം അടിയന്തരമായി മരവിപ്പിക്കണമെന്ന ഇഡിയുടെ ആവശ്യം തള്ളിയ കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും. 

രണ്ട് കക്ഷികളെയും കേള്‍ക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രേ നിരീക്ഷിച്ചു. സിവില്‍ കേസുകള്‍ സാമ്പത്തിക കുറ്റക‍ൃത്യങ്ങളാക്കി മാറ്റി വ്യക്തികളെ തടവിലാക്കുന്നത് ശരിയല്ലെന്ന കടുത്ത വിമര്‍ശനവും ജഡ്ജി ഇഡിക്കെതിരെ നടത്തി. കേസിലെ ഒരു പ്രതിയായ പ്രവീണ്‍ റാവത്തിനെ സിവില്‍ കേസിന്റെ പേരിലും സഞ്ജയ് റാവത്തിനെ കാരണമില്ലാതെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ഹാജരാക്കിയ രേഖകളില്‍ നിന്നും വ്യക്തമാകുന്നതെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രേ ചൂണ്ടിക്കാട്ടി. 

Eng­lish Summary:Bail for San­jay Raut; Bom­bay High Court crit­i­cizes ED
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.