19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 20, 2024
July 13, 2024
June 4, 2024
June 4, 2024
June 2, 2024
June 1, 2024
April 26, 2024
April 14, 2024
April 8, 2024
March 19, 2024

തദ്ദേശ ഉപതെരഞ്ഞെടുപ്പ് 76.7 ശതമാനം പോളിങ്

Janayugom Webdesk
തിരുവനന്തപുരം
November 9, 2022 11:07 pm

സംസ്ഥാനത്തെ 29 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 76.78 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
പതിനൊന്ന് ജില്ലകളിലായി (കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെ)ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. 29 വാർഡുകളിലായി 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ആകെ 1,39,025 വോട്ടർമാരുണ്ടായിരുന്നു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മിഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ ട്രെന്‍ഡിൽ അപ്പോൾ തന്നെ ലഭിക്കും. 

Eng­lish Summary:76.7 per­cent polling in local by-elections
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.