19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 10, 2024
December 3, 2024
December 1, 2024
November 16, 2024
October 27, 2024
September 29, 2024
September 28, 2024
September 26, 2024
September 24, 2024

സാമ്പത്തിക സംവരണം; തമിഴ്‍നാട് പുനഃപരിശോധനാ ഹര്‍ജി നല്‍കും

സര്‍വകക്ഷിയോഗം പ്രമേയം പാസാക്കി 
Janayugom Webdesk
ചെന്നെെ
November 12, 2022 9:24 pm

സാമ്പത്തിക സംവരണ വിധി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് തമിഴ്‍നാട്. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രഖ്യാപനം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും. ഡിഎംകെ സഖ്യത്തിലെ ഘടകകക്ഷികള്‍ പ്രത്യേകം ഹര്‍ജി സമര്‍പ്പിക്കും. പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്ന 103-ാം ഭരണഘടനാ ഭേദഗതിക്കെതിരെ യോഗം പ്രമേയം പാസാക്കി. 

ദ്രാവിഡ രാഷ്ട്രീയം പ്രത്യയശാസ്ത്രമായ തന്റെ സർക്കാരിന് സാമ്പത്തിക സംവരണ വിധി അംഗീകരിക്കാനാകില്ലെന്ന് യോഗത്തിന് ശേഷം എം കെ സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് കാലത്തെ സാമൂഹിക മുന്നേറ്റത്തിന് അടിസ്ഥാനം പിന്നാക്ക സംവരണം ആയിരുന്നു. ഭരണഘടനാ ശിൽപികളുടേയും രാഷ്ട്രശിൽപികളുടേയും ആശയത്തിന് എതിരാണ് സാമ്പത്തിക സംവരണം. അടിസ്ഥാന ജനങ്ങളുടെ മുന്നേറ്റത്തിൽ നിയമങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ അശാസ്ത്രീയമാണ്. എട്ട് ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർ എങ്ങനെ പാവപ്പെട്ടവരാകും എന്നും സ്റ്റാലിന്‍ ചോദിച്ചു. സിപിഐ, സിപിഐ(എം), കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈകൾ പാർട്ടി തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. ബിജെപിയും എഐഎഡിഎംകെയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അതേസമയം എന്‍ഡിഎ സഖ്യകക്ഷിയായ പിഎംകെ യോഗത്തിനെത്തി. 

Eng­lish Summary:financial reser­va­tion; Tamil Nadu will file a review petition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.