19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 9, 2024
December 9, 2024
December 5, 2024
November 16, 2024
November 15, 2024
November 14, 2024
November 12, 2024
November 8, 2024
November 8, 2024

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ട്രംപ്

Janayugom Webdesk
വാഷിങ്ടൺ
November 16, 2022 10:00 am

2024ൽ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ മഹത്തരമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.ഫ്ലോറിഡയിലെ തന്‍റെ റിസോർട്ടിൽ നൂറുകണക്കിന് പ്രവർത്തകർ സമ്മേളിച്ച പരിപാടിയിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. അമേരിക്കയെ ഹത്തരമാക്കാൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. 

ഈ രാഷ്ട്രം എന്തായിരിക്കുമെന്നതിന്റെ യഥാർത്ഥ മഹത്വം ലോകം ഇതുവരെ കണ്ടിട്ടില്ലെന്ന് വിശ്വസിക്കുന്നതിനാലാണ് ഞാൻ മത്സരിക്കുന്നത് ട്രംപ് പറഞ്ഞു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപും മത്സരിക്കുന്ന തരത്തില്‍ മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിയായ ട്രംപ് വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം തന്നെ പല തവണ സൂചന നൽകിയിരുന്നു.അതേസമയം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ആവിശ്യപ്പെട്ട് അധികാരത്തിൽ നിന്നിറങ്ങാൻ അദ്ദേഹം മടിച്ചിരുന്നു. 

Eng­lish Summary:Trump is about to run­ning for the pres­i­dent in 2024

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.