3 May 2024, Friday

രാജ്യത്ത് വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2022 8:33 pm

രാജ്യത്ത് വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന. ഈ വര്‍ഷം നവംബറില്‍ മാത്രം 11,281 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇതേകാലയളവ് അനുസരിച്ച് 13.6 ശതമാനം വര്‍ധനവാണ് ഇത്. തണുപ്പുകാലത്തെ പ്രതിരോധിക്കാനുള്ള വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ വരും മാസങ്ങളില്‍ വൈദ്യുതി ഉപഭോഗം ഇനിയും കൂടാനാണ് സാധ്യത. 

പ്രത്യേകിച്ച് രാജ്യത്തിന്റെ ഉത്തര മേഖലകളില്‍. റാബി സീസണ്‍ ആരംഭിക്കുന്നതിനാല്‍ കാര്‍ഷിക മേഖലയിലെ വൈദ്യുതി ഉപഭോഗവും വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം നവംബറില്‍ വൈദ്യുത ഉപഭോഗം 9932 കോടി യൂണിറ്റായിരുന്നു. 2020 ല്‍ ഇത് 96.88 കോടി യൂണിറ്റായിരുന്നു. 186.89 ഗിഗാ വാട്ടാണ് ഈ മാസത്തെ കൂടിയ ഉപഭോഗം. കഴിഞ്ഞ വര്‍ഷം ഇത് 166.10 ഗിഗാ വാട്ടും 2020ല്‍ 160.77 ആയിരുന്നു. 

Eng­lish Summary:Increase in elec­tric­i­ty con­sump­tion in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.