19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 27, 2024
November 25, 2024
November 18, 2024

പ്രൊഫസറെ ബ ലാത്സം ഗം ചെയ്തു: കോളജിലെ വകുപ്പ് മേധാവി അറസ്റ്റില്‍

Janayugom Webdesk
ഭോപ്പാൽ
December 2, 2022 9:23 am

കോളജ് പ്രൊഫസറെ ബലാത്സംഗം ചെയ്ത കേസില്‍ വകുപ്പ് മേധാവി അറസ്റ്റിലായി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റിലെ (ഐഎച്ച്‌എം) എച്ച്ഒഡിയാണ് (ഡിപ്പാർട്ട്‌മെന്റ് ഹെഡ്) വ്യാഴാഴ്ച അതേ ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ പ്രൊഫസറെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.

പ്രതിയായ എച്ച്ഒഡി പ്രമോദ് കുമാർ മോഡിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നവംബർ 26 ന് ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ വനിതാ പ്രൊഫസർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പ്രതിയായ എച്ച്ഒഡിയെ അറസ്റ്റ് ചെയ്തതായും ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻ ചാർജ് മനീഷ് രാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി പ്രതി തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. 

Eng­lish Sum­ma­ry: Pro­fes­sor arrest­ed: The head of the depart­ment of the col­lege was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.