19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 6, 2024
November 28, 2024
November 22, 2024
November 11, 2024
October 31, 2024
October 14, 2024
October 13, 2024
October 13, 2024

കൊച്ചി ബലാ ത്സംഗക്കേസ്; പ്രമുഖ മോഡൽ അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
December 3, 2022 8:51 pm

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ബലാത്സംഗം ചെയ്ത കേസിൽ കൊച്ചിയിലെ പ്രമുഖ മോഡൽ അറസ്റ്റിൽ. കോസ്റ്റ്യൂം മോഡലായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്റണിയാണ് പിടിയിലായത്. തൃപ്പൂണിത്തുറ സ്വദേശിയാണ് ഇയാൾ. കുമളി മുരിക്കടി സ്വദേശിയായ യുവതിയെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്

കുമളിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിച്ച് പലതവണ ബലാത്സംഗം ചെയ്തെന്നാണ് കേസ്. യുവതി തന്നെയാണ് പൊലീസിന് പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് സിബിനെ പൊലീസ് പിടികൂടിയത്. 

കുമളി സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇയാളുടെ ഫ്ലാറ്റിൽ മറ്റൊരു യുവതിയും ഉണ്ടായിരുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിബിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 

മുൻനിര ബ്രാന്റ് വസ്ത്രങ്ങളുടെ മോഡലാണ് അറസ്റ്റിലായ സിബിനെന്ന് പോലീസ് പറഞ്ഞു. ഇയാൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. മുൻപും ഇയാൾ മറ്റേതെങ്കിലും പെൺകുട്ടികളെ സോഷ്യൽ മീഡിയ വഴി കെണിയിൽ പെടുത്തിയിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വിശദമായി പൊലീസ് പരിശോധിച്ച് വരികയാണ്. 

Eng­lish Summary:Kochi rape case; Promi­nent mod­el arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.