4 January 2025, Saturday
KSFE Galaxy Chits Banner 2

ടെസ്റ്റില്‍ മൂവായിരം റണ്‍സും 447 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമായി അശ്വിൻ

Janayugom Webdesk
December 23, 2022 3:54 pm

ടെസ്റ്റ് ക്രിക്കറ്റില്‍ 447 വിക്കറ്റും 3000 റണ്‍സും എന്ന അപൂര്‍വ്വ ഓള്‍റൗണ്ടിംഗ് നേട്ടം സ്വന്തമാക്കുന്ന താരമായി ഇന്ത്യയുടെ ആര്‍ അശ്വിൻ. ഇന്ന് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ 11 റണ്‍സ് തികച്ചപ്പോഴാണ് അശ്വിൻ ടെസ്റ്റില്‍ 3000 റണ്‍സ് തികച്ചത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീഴ്ത്തി ടെസ്റ്റിലെ തന്റെ വിക്കറ്റ് നേട്ടം അദ്ദേഹം 447ലെത്തിച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ്, ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ എന്നിവരാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയവര്‍. വോണ്‍ 3154 റണ്‍സും 708 വിക്കറ്റുമാണ് ടെസ്റ്റില്‍ നേടിയിട്ടുള്ളത്. ബ്രോഡിന്റെ നേട്ടം 3550 റണ്‍സും 566 വിക്കറ്റും. അപൂര്‍വ്വ നേട്ടം കുറിച്ച് ഒരു റണ്‍സ് കൂടി നേടി അശ്വിൻ പുറത്താകുകയും ചെയ്തു. അതേസമയം 3000 റണ്‍സും 300 വിക്കറ്റും നേടുന്ന പത്താമത്തെ കളിക്കാരനാണ് അശ്വിൻ. ഇംഗ്ലണ്ടിന്റെ ഇയാൻ ബോതം(5200 റണ്‍സ്, 383 വിക്കറ്റ്), ഇന്ത്യയുടെ കപില്‍ ദേവ്(5248 റണ്‍സ്, 434 വിക്കറ്റ്), പാകിസ്ഥാന്റെ ഇമ്രാൻ ഖാൻ(3807 റണ്‍സ്, 362 വിക്കറ്റ്), ന്യൂസിലാൻഡിന്റെ റിച്ചാര്‍ഡ് ഹാഡ്ലീ(3124 റണ്‍സ്, 431 വിക്കറ്റ്), ദക്ഷിണാഫ്രിക്കയുടെ ഷോണ്‍ പൊള്ളോക്ക്(3781 റണ്‍സ്, 421 റണ്‍സ്), ന്യൂസിലാൻഡിന്റെ ഡാനിയല്‍ വെട്ടോറി(4531 റണ്‍സ്, 362 വിക്കറ്റ്), ശ്രീലങ്കയുടെ ചാമിന്ദ വാസ്(3089 റണ്‍സ്, 355 വിക്കറ്റ്) എന്നിവരാണ് ഈ മൂന്ന് പേരെ കൂടാതെ ഈ നേട്ടമുള്ള മറ്റുള്ളവര്‍. ടെസ്റ്റില്‍ 400ലധികം വിക്കറ്റുകളും 3000ലേറെ റണ്‍സും നേടിയ ആറാമത്തെ കളിക്കാരനാണ് അശ്വിൻ. റിച്ചാര്‍ഡ് ഹാര്‍ഡ്ലി, കപില്‍ ദേവ്, ഷെയ്ൻ വോണ്‍, ഷോണ്‍ പൊള്ളോക്ക്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് മറ്റുള്ളവര്‍.

ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 227 റണ്‍സ് ചെയ്സ് ചെയ്തിറങ്ങിയ ഇന്ത്യ 314 റണ്‍സിന് ഓള്‍ഔട്ടായി. റിഷഭ് പന്തിന്റെയും(93), ശ്രേയാസ് അയ്യരുടെയും (87) അതിവേഗ ബാറ്റിംഗ് ആണ് ലീഡ് വഴങ്ങുന്നതില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. മറുപടി ബാറ്റിംഗില്‍ ആറ് ഓവര്‍ മാത്രം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വിക്കറ്റൊന്നും നഷ്ടമാകാതെ ഏഴ് റണ്‍സ് എടുത്തിട്ടുണ്ട്.

Eng­lish Sum­mery: Ravichan­dran Ash­win becomes only the 3rd per­son on the plan­et to reach an all-round com­bi­na­tion of 447* Test wick­ets and 3000* Test runs

You May Also Like This Video

<iframe width=“647” height=“364” src=“https://www.youtube.com/embed/OCqN09De9C0” title=“വീണ്ടും ജാഗ്രത; കരുതല്‍ കൈവിടരുത്| Janayu­gom Edi­to­r­i­al” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.