19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
October 17, 2024
August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022

താലിബാന്റെ യൂണിവേഴ്സിറ്റി വിലക്ക്: തലയറുത്ത് കൊല്ലുന്നതാണ് ഭേദമെന്ന് പെണ്‍കുട്ടികള്‍

Janayugom Webdesk
കാബൂൾ
December 25, 2022 6:12 pm

യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുടുംബത്തിലെ ആദ്യത്തെ സ്ത്രീയാകാൻ മർവയ്ക്ക് ഏതാനും മാസങ്ങൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതിനിടെയാണ് താലിബാന്‍ പെണ്‍കുട്ടികളെ സര്‍വകലാശാലയില്‍ നിന്നും വിലക്കിയത്. ഇനി, തന്റെ സഹോദരൻ താനില്ലാതെ കോളജിലേക്ക് പോകുന്നത് അവൾ വേദനയോടെ നോക്കിനിൽക്കും.

കഴിഞ്ഞ ഒരു വർഷമായി സ്ത്രീകൾക്ക് അവരുടെ സ്വാതന്ത്ര്യം ക്രമാനുഗതമായി ഇല്ലാതാക്കിയ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനെക്കാള്‍ തലവെട്ടാന്‍ ഉത്തരവിടുകയായിരുന്നു മെച്ചമെന്ന് സ്ത്രീകള്‍ പറയുന്നു. മൃഗങ്ങളേക്കാൾ മോശമായാണ് തങ്ങളോട് പെരുമാറുന്നതും സ്ത്രീകള്‍ ആരോപിക്കുന്നു. മൃഗങ്ങൾക്ക് സ്വന്തമായി എവിടെയും പോകാം, പക്ഷേ ഞങ്ങൾക്ക് വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും അവകാശമില്ല, സ്ത്രീകള്‍ പറയുന്നു. 

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബാന്‍ സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തത്. ഇതിനുപിന്നാലെ രാജ്യത്തെ മിക്കയിടത്തും സെക്കൻഡറി സ്‌കൂളുകളിൽനിന്നുപോലും പെൺകുട്ടികളെ വിലക്കി. ഈയടുത്ത മാസങ്ങളിൽ സ്ത്രീകൾ പൊതുജീവിതത്തിൽ നിന്ന് സാവധാനം പിഴുതെറിയപ്പെട്ടു. ഇതിനുപുറമെ സർക്കാർ ജോലികളിൽ നിന്നും തള്ളപ്പെട്ടു. പാർക്കുകൾ, മേളകൾ, ജിമ്മുകൾ എന്നിവയിൽ പോകുന്നതിനും താലിബാന്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. താലിബാന്റെ ഈ നടപടിക്കെതിരെ വന്‍ വിമര്‍ശനമാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഉയരുന്നത്. 

Eng­lish Sum­ma­ry: Tal­iban’s uni­ver­si­ty ban: Girls say it’s bet­ter to be beheaded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.