18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ഏകീകൃത സിവിള്‍കോഡ് നടപ്പാക്കല്‍; അംബ്ദേക്കറെ കൂട്ടുപിടിച്ച് ബിജെപിയും, കേന്ദ്രസര്‍ക്കാരും

Janayugom Webdesk
ന്യൂഡല്‍ഹി
December 26, 2022 1:31 pm

ഏകീകൃത സിവിള്‍കോഡ് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപി ഭരണഘടനാശില്പി ഡോ. ബി ആര്‍ അംബ്ദേക്കറെ കൂട്ടുപിടിച്ചിരിക്കുന്നു.ബിജെപി-ആര്‍എസ്എസ് അടങ്ങുന്ന സംഘ്പരിവാരങ്ങള്‍ ഉയര്‍ത്തുന്ന ഹിന്ദുത്വ അജണ്ടക്ക് എതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന അംബ്ദേക്കറെയാണ് തങ്ങളുടെ ആശയം നടപ്പാക്കാനുള്ള കുത്സിതമാര്‍ഗ്ഗത്തിന്‍റെ ഭാഗാമായിട്ടാണ് ഇല്ലാകഥള്‍ മെനഞ്ഞ് കൂട്ടുപിടിച്ചിരിക്കുന്നത്.

രാജ്യത്തിന്‍റെ സ്വാതന്ത്രസമരത്തെ ഒറ്റികൊടുത്ത പാരമ്പര്യമുള്ളവര്‍ ഇപ്പോള്‍ രാജ്യസ്നേഹികളായി മാറിയ കാഴ്ച കണ്ടുകൊണ്ടിരിക്കെ ദേശീയനേതാക്കളെ കൂട്ടുപിടിക്കുന്നത് സ്വാഭാവികമാണ്. ഏകീകൃതസിവിള്‍കോഡ് രാജ്യത്തിന്‍റെ ഐക്യത്തിനും, അഖണ്ഡതയ്ക്കും അത്യന്താപേക്ഷിതമാണെന്നാണ് ഇപ്പോള്‍ പറയുന്നു. യുസിസിയെ എതിര്‍ക്കുന്നവര്‍ അംബദേക്കറുടെ ആശയങ്ങള്‍ക്ക് എതിരാണെന്നുംബിജെപി നേതാക്കള്‍ പറയുന്നു.

ഭരണഘടനാ നിര്‍മ്മാണസമയത്ത് ഭരണഘടനാ അസംബ്ലിയില്‍ യുസിസി വിഷയം ചര്‍ച്ചചെയ്യപ്പട്ടതായി ബിജെപി എംപിയും, ആര്‍എസ്എസ് സൈദ്ധാന്തികനുമായ രാകേഷ് സിന്‍ഹ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശതത്വങ്ങളില്‍ അതുകൂട്ടിചേര്‍ത്തതായും അദ്ദേഹം പറയുന്നു. രാജ്യത്തിന്‍റെ ഐക്യത്തിനും, അഖണ്ഡ‍തയ്ക്കും,സത്രീകളുടെ അവകാശങ്ങള്‍ക്കും യുസിസി അനിവാര്യമാണെന്നും രാകേഷ് കൂട്ടിചേര്‍ക്കുന്നു.

ഏകീകൃതസിവിള്‍കോഡ് രാജ്യത്ത് നടപ്പാക്കാന്‍ വളരെ വൈകിപോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്‍റെ തുടക്കം മുതലുള്ള അജണ്ടയാണ് യുസിസി. തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ബിജെപി വാഗ്ദാനവും ചെയ്യുന്നുണ്ട്. അടുത്തിടെ നടന്ന ഹിമാചല്‍പ്രദേശ്,ഗുജറാത്ത് നിയമസഭാ തെര‍ഞ്ഞെടുപ്പുകളിലും ബിജെപി ഏകീകൃതസിവിള്‍കോഡ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ചൂണ്ടികാട്ടിയിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍എത്തിസര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം യുസിസി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, യുസിസികമ്മിറ്റിയുടെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കുമെന്നു ഉറപ്പുവരുത്തകയുംചെയ്യുമെന്നും പത്രികയില്‍ പറഞ്ഞിരുന്നു.

ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍നിന്നും പുറത്തുപോയി. എന്നാല്‍ഗുജറാത്തില്‍ വീണ്ടും അധികാരത്തില്‍ എത്തി. ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഇതിനോടകം ഒരുകമ്മിറ്റിക്കും രൂപംനല്‍കി.അടുത്തിടെ നടന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ ബിജെപിഅംഗം കിരോഡിലാല്‍മീണ ഒരു സ്വകാര്യബില്ലായി ഇന്ത്യയിലെ ഏകീകൃതസിവിള്‍കോഡ്2020 രാജ്യസഭിയില്‍ അവതരിപ്പിച്ചു. ഇടതുപക്ഷഎംപിമാരുടെ ശക്തമായപ്രതിഷേധത്തിനിടിയിലാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ആരും സഭയിലില്ലാഞ്ഞത് വലിയ ചര്‍ച്ചയുമായിരുന്നു. മുസ്ലീലീഗ് അംഗം അബ്ദുള്‍ബഹാബ്പരസ്യമായിതന്നെ പ്രതിഷേധം അറിയിച്ചു. കോണ്‍ഗ്രസ് കൂടുതല്‍ജാഗ്രത പുലര്‍ത്തേണ്ട വിഷയമാണെന്നുമുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടിയുംവന്നു.

ബിജെപി നേതൃത്വത്തിന്‍റെ സമ്മതത്തോടെയാണ് താന്‍ രാജ്യസഭയില്‍അവതരിപ്പിച്ചതെന്നുംകിരോഡിലാല്‍ മീണ അഭിപ്രായപ്പെട്ടു. യുസിസിബില്‍ രാജ്യസഭയില്‍ സ്വകാര്യബില്ലായി അവതരിപ്പിച്ചെങ്കിലും ലിറ്റ്മസ് ടെസ്റ്റ് എന്നു വിളിക്കാം. ബിജെപി അവരുടെ രാഷ്ട്രീയ അജണ്ടയില്‍ പ്രധാനമായും മൂന്നുപ്രധാനവിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കൽ, രാജ്യത്ത് യുസിസി നിയമം നടപ്പിലാക്കൽ.

ഈ മൂന്ന് പ്രധാന അജണ്ടകളിൽ, ഇപ്പോൾ ഒരു ഏകീകൃത സിവിൽ കോഡ് മാത്രമേ നടപ്പാക്കാൻ ശേഷിക്കുന്നുള്ളൂ, അതിനാൽ ദേശീയ തലത്തിൽ ഈ വാഗ്ദാനം നിറവേറ്റുന്നതിനുള്ള സുപ്രധാന നടപടികൾ ബിജെപി സർക്കാർ ഉടൻ സ്വീകരിച്ചേക്കുമെന്ന് പറയപ്പെടുന്നു. 2024ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ യുസിസിയെ പ്രധാനവിഷയമായി ഉയര്‍ത്തികാട്ടാനാണ് കേന്ദ്രസര്‍ക്കാരിന്‍റെയും, ബിജെപിയുടേയും ശ്രമം. ഇക്കാര്യത്തില്‍ വലിയചുവടുവെയ്പാണ് നടക്കുന്നത്

Eng­lish Summary:
Imple­men­ta­tion of Uni­form Civ­il Code; The BJP and the cen­tral gov­ern­ment joined hands with Ambedkar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.