സംസ്ഥാനത്ത് റേഷൻ കടകളുടെ ഈ മാസത്തെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ രണ്ട് മുതൽ ഏഴ് വരെയും 16 മുതൽ 21 വരെയുമുള്ള തീയതികളില്‍ രാവിലെ എട്ട് മുതൽ ഒരു മണിവരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഒമ്പത് മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെയാകും ഈ ജില്ലകളില്‍ കടകളുടെ പ്രവര്‍ത്തനം.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രണ്ട് മുതൽ ഏഴ് വരെയും 16 മുതൽ 21 വരെയുമുള്ള തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് മണി വരെയും റേഷന്‍ കടകൾ പ്രവർത്തിക്കും. ഒമ്പത് മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ എട്ട് മുതൽ ഒന്ന് മണിവരെയാകും ഈ ജില്ലകളില്‍ റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.
റേഷന്‍ വിതരണം നീട്ടി
ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി അഞ്ച് വരെ നീട്ടിയതായി സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു.
English Summary; Revised working hours of ration shops
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.