10 February 2026, Tuesday

Related news

February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026
January 23, 2026
January 19, 2026
January 11, 2026

വൃദ്ധസദനത്തില്‍ അഗ്നിബാധ: രണ്ട് വയോധികര്‍ മ രിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 1, 2023 10:45 am

വൃദ്ധസദനത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് വയോധികര്‍ മരിച്ചു.ഡല്‍ഹിയിലെ ഗ്രേറ്റർ കൈലാഷിലെ വൃദ്ധസദനത്തിലാണ് തീപിടത്തമുണ്ടായത്. 13 പേരെ രക്ഷപ്പെടുത്തി. ആശുപത്രിയും കൂടി ഇവിടെ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ 5.15നാണ് തീപിടുത്തമുണ്ടായത്.

അപകടത്തില്‍ 82ഉം 92ഉം വയസുള്ള വയോധിക സ്ത്രീകളാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കിയതായി പൊലീസും അഗ്നിശമന സേനയും അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കാരണം അന്വേഷണവിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Fire in old age home: Two elder­ly peo­ple killed

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.