ന്യു ഇയര്‍ രാത്രിയില്‍ വില്പനയ്ക്കായി ചാരായവുമായി എത്തിയ വിദ്യാര്‍ത്ഥിയെ നെടുങ്കണ്ടം പൊലീസ് പിടികൂടി. രാമക്കല്‍മേട് സ്വദേശി കിഴക്കനാലില്‍ വീട്ടില്‍ ജിതിനെ(20)യാണ് ശനിയാഴ്ച രാത്രി 11 മണിയ്ക്ക് അമ്മാന്‍പടിയില്‍ സഞ്ചിയുമായി നിന്ന ജിതിനെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാറ്റുചാരായം പിടികൂടിയത്. ബൈക്കില്‍ എത്തിയ യുവാവ് ഓരോ വീതമുള്ള മൂന്ന് കവറിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. മറ്റാരില്‍ നിന്നോ വാങ്ങിയ അഞ്ച് ലിറ്റര്‍ വാറ്റുചാരായമാണ് ലിറ്ററിന് 800 കണക്കില്‍ പ്രതി വിറ്റിരുന്നത്.
പ്രതിയെ ഇന്ന് തൊടുപുഴ കോടതിയില്‍ ഹാജരാക്കും. രാത്രി പെട്രോളിങ്ങിന് ഇറങ്ങിയ നെങ്കണ്ടം എസ്എച്ച്ഒ ബിഎസ് ബിനു, എസ് ഐ സജീവന്‍, സിപിഒ അരുണ്‍ കൃഷണ സാഗര്‍, സഞ്ചു സജീവന്‍, അനില്‍കൃഷ്ണ, എഎസ്‌ഐ ബിന്ദു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് ചാരായം പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.