12 January 2026, Monday

Related news

January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025
November 28, 2025

സൂര്യനഗരി എക്‌സ്‌പ്രസ് ട്രെയിന്‍ പാളം തെറ്റി

Janayugom Webdesk
ജോധ്പൂര്‍
January 2, 2023 9:32 pm

സൂര്യനഗരി എക്‌സ്‌പ്രസ് ട്രെയിനിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. 26 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു. ബാന്ദ്ര ടെര്‍മിനസില്‍ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

പന്ത്രണ്ടോളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്‌തു. മറ്റൊരു സംഭവത്തില്‍ മഡ്ഗാവ് എറണാകുളം എക്‌സ്പ്രസില്‍ തീപിടുത്തമുണ്ടായി. കര്‍ണാടകയില്‍ വച്ച്‌ രാത്രി 10. 45 ഓടെ S2 ബോഗിയുടെ അടിഭാഗത്തിനാണ് തീപിടിച്ചത്. യാത്രക്കാര്‍ അറിയിച്ചതിന് ശേഷം തീവണ്ടി നിര്‍ത്തി റെയില്‍വെ ജീവനക്കാര്‍ തീയണയ്ക്കുകയായിരുന്നു. 

Eng­lish Summary;Suryanagari Express train derailed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.