18 May 2024, Saturday

Related news

May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024

നോട്ട് നിരോധനം; സുപ്രീം കോടതിയുടെ വിധി ആശങ്കാജനകമെന്ന് സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2023 9:57 pm

നോട്ട് നിരോധന വിഷയത്തില്‍ സുപ്രീംകോടതിയുടെ വിധി ആശങ്കാജനകമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. നോട്ട് നിരോധനം രാജ്യത്തുണ്ടാക്കിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ജനങ്ങള്‍ അനുഭവിച്ച ദുരിതവും കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ വ്യാജമായ അവകാശവാദങ്ങളും കോടതിയുടെ പരിഗണനയില്‍ വന്നിട്ടില്ല. തീരുമാനം കൈക്കൊണ്ടതിലെ നിയമപ്രശ്നത്തില്‍ മാത്രം സ്പര്‍ശിക്കുന്നതാണ് കോടതിവിധി. കള്ളപ്പണം നിയന്ത്രിക്കുക, ഡിജിറ്റല്‍ വിനിമയം പ്രോത്സാഹിപ്പിക്കുക, ഭീകരവാദം ഇല്ലാതാക്കുക തുടങ്ങി മോഡി സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. നോട്ട് നിരോധന വിഷയത്തില്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Demon­eti­sa­tion; CPI says the Supreme Court’s ver­dict is worrying

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.