26 December 2025, Friday

Related news

December 23, 2025
December 12, 2025
December 10, 2025
December 5, 2025
December 4, 2025
December 4, 2025
November 29, 2025
November 9, 2025
October 18, 2025
October 14, 2025

പാര്‍ട്ടിക്കിടെ തോക്കുയര്‍ത്തി എംഎല്‍എയുടെ നൃത്തം: കേസെടുത്തു

Janayugom Webdesk
ഭോപ്പാല്‍
January 3, 2023 10:56 pm

പുതുവത്സര പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്നതിനിടെ തോക്കുയര്‍ത്തി കാണിച്ച കോണ്‍ഗ്രസ് എംഎല്‍എ സുനീല്‍ സരഫിനെതിരെ പൊലീസ് കേസെടുത്തു.
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നൃത്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് നീക്കം. 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുനില്‍ സരഫ് സംഘടിപ്പിച്ച പുതുവത്സര പാര്‍ട്ടിയിലാണ് തോക്കുമായി നൃത്തം ചെയ്തത്. അമിതാഭ് ബച്ചന്‍ ചിത്രമായ ഡോണിലെ മേഹൂം ഡോണ്‍ എന്ന ഗാനത്തിന് ഇയാള്‍ നൃത്തം വയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തോക്കുകണ്ടതോടെ സ്റ്റേജിന് പുറത്തുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. മിനിറ്റുകളോളം എംഎല്‍എ തോക്കുമായി നൃത്തം ചെയ്തു. 

സംഭവത്തില്‍ കോട്മ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് എഫ്ഐആര്‍. അതേസമയം വീഡിയോയില്‍ കാണുന്ന തോക്ക് യഥാര്‍ത്ഥമല്ലെന്നും, പടക്കം പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോക്കാണെന്നും സുനില്‍ പറഞ്ഞു. രണ്ട് മാസം മുമ്പ് സുനില്‍ സരഫിനെതിരെ ട്രെയിനില്‍ വച്ച്‌ വിവാഹിതയെ പീഡിപ്പിച്ച കേസുണ്ടായിരുന്നു. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയും ഈ കേസില്‍ ഉള്‍പ്പെട്ടിരുന്നു.

Eng­lish Sum­ma­ry: MLA danc­ing with gun dur­ing par­ty: case filed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.