16 January 2026, Friday

Related news

January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026

ദക്ഷിണേന്ത്യയിലും ഗുജറാത്ത് മോഡല്‍ വര്‍ഗീയതയുമായി ബിജെപി

Janayugom Webdesk
ബംഗളൂരു
January 4, 2023 3:46 pm

ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താൻ കടുത്ത വർഗീയ പ്രചരണവുമായി ബിജെപി. ഗുജറാത്ത് മോഡലിൽ വർഗീയവിദ്വേഷം പ്രചരിപ്പിച്ച് ദക്ഷിണേന്ത്യയിലും വോട്ട് നേടാനുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ തന്ത്രത്തിന്റെ ടെസ്റ്റ് ഡോസായി കര്‍ണാടകയിലെ പാർട്ടി അധ്യക്ഷനും എംപിയുമായ നളിൻകുമാർ ക­ട്ടീലിന്റെ ലൗജിഹാദ് പ്രസ്താവന.
റോഡ് തകർന്നതു പോലുള്ള നി­സാര പ്രശ്നങ്ങൾക്കു പിന്നാലെ പോകാതെ ലൗജിഹാദ് ഉ­ൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾക്കെതിരെ പോരാടണമെന്നാണ് നളിൻകുമാറിന്റെ ആഹ്വാനം. 

‘റോഡുകളുടെയും ഡ്രെയിനേജുകളുടെയും വികസനം സംബന്ധിച്ച ചർച്ചകളിലല്ല ജനങ്ങളെ ഉൾപ്പെടുത്തേണ്ടത്, ലൗജിഹാദിന് തടയാൻ ബിജെപി സർക്കാരിനെ കഴിയൂവെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന് കഴിഞ്ഞദിവസം ചേർന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെയും കർണാടക ഫോറം ഫോർ ഡിഗ്നിറ്റിയെയും നിരോധിക്കാൻ ഉത്തരവിറക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു നളിൻകുമാറിന്റെ ആഹ്വാനം. 

അതേസമയം സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. അ­വരുടെ ലക്ഷ്യം വികസനമല്ല, രാജ്യത്തെ വിഭജിക്കുന്നതിനും വെറുപ്പ് പ്രചരിപ്പിക്കുന്നതിനുമാണ്. അതുകൊണ്ടാണ് ഞ­ങ്ങൾ വികസനം ലക്ഷ്യം വയ്ക്കുന്നത്. ജനങ്ങളുടെ നിത്യജീവിതത്തെക്കുറിച്ചാണ് ഞങ്ങൾക്ക് ആശങ്ക. വിലക്കയറ്റം ജനജീവിതത്തെ ബാധിക്കാതിരിക്കുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു.
തീവ്രവാദികളുടെ പാർട്ടിയാണ് കോൺഗ്രസ് എന്നും അവർ അധികാരത്തിലെത്തിയാൽ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കുമെന്നും നളിൻ കുമാർ വിമർശിച്ചിരുന്നു. ‘ശിവകുമാർ മുഖ്യമന്ത്രിയായാൽ ഇവിടം തീവ്രവാദികളുടെ വിഹാര കേന്ദ്രമാകും. ലൗജിഹാദ് വർധിക്കും. മതപരിവർത്തന നിരോധന നിയമങ്ങളും ഗോവധ നിരോധന നിയമങ്ങളും അവർ എടുത്ത് കളയും’ എന്നും നളിൻ കുമാർ പറഞ്ഞിരുന്നു. 

ലൗജിഹാദ് കേരളത്തില്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അതീവ ഗുരുതരമായി ബാധിക്കുന്ന ഭീകരപ്രവര്‍ത്തനമാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ ലൗജി­ഹാദ് നിയമ വിരുദ്ധമല്ലെന്നും യുപിയില്‍ അത് നിയമവിരുദ്ധമാക്കിയെന്നും ആദിത്യ നാഥും പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: BJP with Gujarat mod­el com­mu­nal­ism in South India too

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.