6 November 2024, Wednesday
KSFE Galaxy Chits Banner 2

നരബലിയിലൂടെ കഷായം വഴി…

Janayugom Webdesk
കോഴിക്കോട്
January 4, 2023 3:58 pm

നരബലി മുതൽ കഷായം ഗ്രീഷ്മ വരെ. പെൺകുട്ടികളുടെ ഹൈസ്കൾ വിഭാഗം മോണോആക്ട് മത്സരം സാക്ഷ്യം വഹിച്ചത് വിഷയങ്ങളുടെ വൈവിധ്യങ്ങൾ. വേദി ആറ് നാരകംപൂരം സെന്റ് ജോസഫ് ബോയ്സ് സ്കൂളിൽ നടന്ന മോണോആക്ട് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികളിൽ മുഴുവൻ പേരും മടങ്ങിയത് എ ഗ്രേഡുമായി. മത്സരം മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. 

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ കലോത്സവത്തിൽ കലാപ്രേമികൾ കാത്തിരുന്ന മത്സരങ്ങളിലൊന്നായിരുന്നു മോണോആക്ട്. അതുകൊണ്ടുതന്നെ നിറഞ്ഞുകവിഞ്ഞ വേദിയിലാണ് മത്സരം നടന്നത്. ആകെ 16 മത്സരാർത്ഥികളാണ് ഈ ഇനത്തിൽ മാറ്റുരച്ചത്.
പോയവർഷം കേരളത്തെ പിടിച്ചുകുലുക്കിയ നരബലി കേസ് കൂടുതൽ കുട്ടികൾ വിഷയമാക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മത്സരാർത്ഥികളിൽ രണ്ട് പേർ മാത്രമാണ് നരബലി കേസ് വിഷയമാക്കി വേദിയിൽ അവതരിപ്പിച്ചത്. 

അതേസമയം സംസ്ഥാനത്തെ ഒന്നാകെ ഞെട്ടിച്ച കഷായം ഗ്രീഷ്മ കേസിനെ ഒരാൾ വിഷയമാക്കി അവതരിപ്പിച്ച് കൈയടി നേടി. തിരുവന്തപുരം കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ നന്ദന നായരാണ് വേദിയിൽ ഗ്രീഷ്മയായും ഷാരോണായും നിറഞ്ഞാടിയത്.
നൈർമല്യം നഷ്ടമായ ആധുനിക യുഗത്തിലെ പ്രണയങ്ങളും തീവ്രത ചോരാത്ത പഴയകാല പ്രണയങ്ങളും വിഷയമാക്കിയ അവതരണത്തിലാണ് കഷായം കേസും കടന്നുവന്നത്. ഇതിന് പുറമേ ബിൽക്കീസ് ബാനു, വർഗീയ കലാപങ്ങൾ, മയക്കുമരുന്ന് കാർന്ന് തിന്നുന്ന യുവത തുടങ്ങിയ വിഷയങ്ങളും ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾ മോണോആക്ടായി അവതരിപ്പിച്ചു. 

Eng­lish Sum­ma­ry: Kalol­savam updates

You may also like this video

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.