22 January 2026, Thursday

നയന സൂര്യയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Janayugom Webdesk
തിരുവനന്തപുരം
January 5, 2023 6:38 pm

യുവസംവിധായിക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. എഡിജിപി എംആർ അജിത് കുമാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഫൊറൻസിക് റിപ്പോർട്ടില്‍ സംശയിക്കുന്ന രീതിയില്‍ നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. നാളെ വിശദമായ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറും. 

ഇതിനുശേഷം അന്വേഷണസംഘത്തെ തീരുമാനിക്കുമെന്ന് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. നയനയുടെ സുഹൃത്തുക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. 2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കൾ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുള്ള വാടക വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകൾ തുറന്നാണ് അകത്തു കയറിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. 

അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിന്റെ വാതിൽ തുറന്നത്. അതേസമയം, നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് പ്രഥമവിവരാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 22ന് രാത്രി അമ്മയുമായ നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം മറ്റാരെയും ഫോൺ വിളിച്ചിട്ടുമില്ല. ശാസ്ത്രീയ വശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണത്തിനാണ് പൊലീസ് തീരുമാനം.

Eng­lish Summary;Death of Nayana Surya; Crime branch will investigate
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.