19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024
May 5, 2024
May 4, 2024

സ്വർണ വിലയിൽ വൻ കുതിപ്പ്; അഞ്ച് വർഷത്തിനിടെ 91.30 ശതമാനമാണ് വില വർധിച്ചത്

ടി കെ അനിൽകുമാർ
ആലപ്പുഴ
January 5, 2023 9:16 pm

പുതുവർഷത്തിൽ സ്വർണ വിലയിൽ വൻ കുതിപ്പ്. ഇന്നലെ പവന് 160 രൂപ വർധിച്ച് 40, 960 രൂപയിലെത്തി. ഗ്രാമിന് ഇരുപത് രൂപ വർധിച്ച് 5120 രൂപയും ആയി. കഴിഞ്ഞ മാർച്ച് ഒമ്പതിനാണ് ഇതിന് മുൻപ് സ്വർണവില 40, 000 കടന്നത്. അന്ന് രാജ്യാന്തര സ്വർണവില ഔൺസിന് 2046 ഡോളറും രൂപയുടെ വിനിമയ നിരക്ക് 76.10 ആയിരുന്നു. 

എട്ടുമാസത്തിനിടെ രാജ്യാന്തര വില 250 ഡോളറിനടുത്ത് കുറഞ്ഞപ്പോൾ രൂപയുടെ വിനിമയനിരക്ക് 83ൽ എത്തിയതാണ് രാജ്യത്ത് സ്വർണവില വർധിക്കാനുള്ള കാരണമായി കണക്കാക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വർധനവ് കേരള വിപണിയിലും പ്രതിഫലിച്ചേക്കും. ആഗോള സാമ്പത്തികമാന്ദ്യവുമായി ബന്ധപ്പെട്ട ആശങ്കളാണ് സ്വർണ വില ഉയരുവാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ ചൈനയിൽ നിന്നുള്ള ഡിമാൻഡ് സാവധാനം ഉയരുന്നതും പണപ്പെരുപ്പ വര്‍ധനവ് തുടരുന്നതും കാരണമായി. സ്വർണവില ഉയർന്നതോടെ കച്ചവടത്തിൽ വലിയ കുറവു വന്നതായി വ്യാപാരികൾ പറഞ്ഞു. 

വിവാഹാവശ്യങ്ങൾക്കുള്ള വാങ്ങലുകൾ മാത്രമാണ് കാര്യമായി നടക്കുന്നത്. അതേസമയം വില ഉയർന്നതോടെ സ്വർണം വിൽക്കാനെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടി. 2020 ഓഗസ്ത് ഏഴിനായിരുന്നു സ്വർണ വില സർവകാല റെക്കോഡിട്ടത്. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന് വില. സ്വർണത്തിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 91.30 ശതമാനമാണ് വില വർധിച്ചത്. 2017 ജനുവരി ഒന്നിന് സ്വർണ വില ഗ്രാമിന് 2,645 രൂപയും പവൻ വില 21,160 രൂപയുമായിരുന്നു. അതായത്, അഞ്ചുവർഷത്തിനിടെ ഗ്രാമിന് 2,415 രൂപയും പവന് 19,320 രൂപയും വര്‍ധിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവില 11.55 ശതമാനമാണ് വർധിച്ചത്. 2022 ജനുവരി ഒന്നിന് 4,545 രൂപയായിരുന്നു ഗ്രാമിന്. പവന് 36360 രൂപയും. 2008 ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് സ്വർണം പ്രധാന നിക്ഷേപ വസ്തുവായി മാറിയത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമായത് വിലവർധനവിന് വഴിയൊരുക്കി. 2007 കാലഘട്ടത്തിൽ പവന് 10, 000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില നാലിരട്ടിയിലധികമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. 

Eng­lish Summary;goldprice hike 91.30% price increase in five years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.