12 January 2026, Monday

Related news

January 5, 2026
December 21, 2025
December 20, 2025
December 18, 2025
December 8, 2025
November 30, 2025
November 5, 2025
October 31, 2025
October 27, 2025
October 27, 2025

ചെണ്ടമേളത്തിൽ സായിപ്പ് ഫ്ലാറ്റ്

Janayugom Webdesk
കോഴിക്കോട്
January 5, 2023 11:01 pm

കോഴിക്കോട്ടുകാരിയും മൈക്രോസോഫ്റ്റിലെ സഹപ്രവർത്തകയുമായ ശാരികയെ കാണാനാണ് ഫ്രഞ്ചുകാരൻ ഫ്രോൻസുവ കേ­രളത്തിലെത്തിയത്. ഇവിടെയെത്തിയപ്പോഴാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന കലോത്സവം കോഴിക്കോട്ടെന്ന് ഇദ്ദേഹം അറിയുന്നത്. 

ഇതു കേട്ടതോ­ടെ ശാരികയേയും കൂട്ടി കലോത്സവ വേദിയായ സെന്റ് ജോസഫ് ബോയ്­സ് ഹയർസെ­ക്കൻഡറി സ്കൂളിലേക്ക് വണ്ടി പിടിച്ചു.
സ്കൂളിലെത്തിയപ്പോൾ വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളം പൊടിപൊടിക്കുന്നു. മേളം കേട്ടതും ഫ്രോൻസുവ ഹാപ്പി. തബല പഠിച്ചിട്ടുള്ള ഫ്രോൻസുവ താളം പിടിച്ചും തലയാട്ടിയും ചെണ്ടമേളം ആസ്വദിച്ചു. മത്സരം കഴിഞ്ഞ ശേഷം ചെണ്ട പഠിക്കണമെന്ന ആഗ്രഹം കൂട്ടുകാരിയോട് പങ്കുവെക്കുകയും ചെയ്തു. ഫ്രോൻസുവയുടെ ആഗ്രഹം കേട്ട ശാരിക ഇക്കാര്യത്തിൽ തന്റെ സഹായമുണ്ടാവുമെന്ന് ഫ്രോൻസുവയ്ക്ക് ഉറപ്പും നൽകിയിട്ടുണ്ട്. 

Eng­lish Summary;school kalol­savam 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.