22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

സ്വവർഗ വിവാഹം: ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
January 6, 2023 3:42 pm

സ്വവർഗ്ഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാനും നിർദേശം നൽകി. കേരള, ഡല്‍ഹി, ഗുജറാത്ത് ഉള്‍പ്പടെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയിലേക്ക് മാറ്റിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് ട്രാസ്ഫര്‍ ചെയ്തത്.

ഹൈക്കോടതികളില്‍ ഹര്‍ജി നല്‍കിയവരുടെ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫെറെന്‍സിലൂടെ കേസിന്റെ നടപടികളില്‍ പങ്കെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഹിന്ദു ഫ്രെണ്ട് എന്ന സംഘടന വെള്ളിയാഴ്ച സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

Eng­lish Sum­ma­ry: Supreme Court Trans­fers To Itself Peti­tions Pend­ing In High Courts For Recog­ni­tion Of Same-Sex Marriage
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.