21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025
April 8, 2025
April 7, 2025
April 6, 2025

ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു

Janayugom Webdesk
വയനാട്
January 9, 2023 10:57 am

സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതി പടര്‍ത്തിയ പിഎം2 കാട്ടാനയെ മയക്കുവെടിവെച്ചു. ഇന്ന് രാവിലെ എട്ടോടെയാണ് പിഎം2 എന്ന പേരില്‍ വിളിക്കുന്ന ആനയെ ഒന്നാമത്തെ ഡോസ് മയക്കുവെടി വെച്ചത്. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിരുന്നു.

ഇന്നലെ ആന ചതുപ്പുപ്രദേശത്ത് നിലയുറപ്പിച്ചതിനാല്‍ വെടിവെക്കല്‍ ഒഴിവാക്കിയിരുന്നു. ഇന്ന് രാവിലെയാണ് പിന്നീട് ശ്രമം നടന്നത്. 150 പേരാണ് ദൗത്യസംഘത്തില്‍ ഉണ്ടായിരുന്നത്. വയനാട് ബത്തേരി ടൗണിലും ജനവാസകേന്ദ്രങ്ങളിലും ആന കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ബസിനുനേരെ ചീറിയടുത്ത കാട്ടാന കാല്‍നടയാത്രക്കാരനെ തട്ടിയെറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു.

Eng­lish Summary;sulthan bath­ery ele­phant updates

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.