23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഫെബ്രുവരിയോടെ അധികാരത്തില്‍ നിന്നും പുറത്താകും : സഞ്ജയ് റാവത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
January 9, 2023 11:40 am

മഹാരാഷ്ട്രയിലെഏകനാഥ് ഷിൻഡെ സർക്കാർഫെബ്രുവരിയോടെ അധികാരത്തില്‍ നിന്നും പുറത്താകുമെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ വെന്റിലേറ്ററിന്റെ പിന്തുണയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഷിന്‍ഡെ വിഭാഗത്തിലെ 16 എംഎല്‍എമാര്‍ അയോഗ്യരാകുമെന്നും സഞ്‍ജയ് റാവത്ത് അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ നിന്നും കൂറുമാറിയ എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വർഷം ജൂണിൽ സേനയിൽ ഉദ്ധവ് താക്കറെ,ഷിൻഡെ വിഭാഗങ്ങളായി പിളർന്നിരുന്നു.ഇവരില്‍ ഷിൻഡെ ക്യാമ്പിലെ 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്നതുൾപ്പെടെ ഒരു കൂട്ടം ഹർജികൾ ജനുവരി 10ന് സുപ്രീം കോടതി പരിഗണിക്കും.

ഷിന്‍ഡെ വിഭാഗം ജുഡീഷ്യറിയിൽ സമ്മർദം ചെലുത്തിയില്ലെങ്കിൽ 16 എംഎൽഎമാരെ അയോഗ്യരാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെെന്നും സഞ്ജയ് പറഞു. ബിജെപി ഉൾപ്പെടുന്ന സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപിച്ച് റാവത്ത് രംഗത്തുവന്നിരുന്നു. അടുത്തിടെ നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി മന്ത്രിമാരുടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മൗനംപാലിക്കുകയാണ്.

സര്‍ക്കാര്‍ ഭരിക്കുന്നതായി യാതൊന്നും കാണുന്നില്ല. വെള്ളത്തിലിരിക്കുന്ന പോത്തിനെപ്പോലെ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഖ്യസര്‍ക്കാര്‍ അവരവരുടെ താല്‍പര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ ദാദറിലെ (ശിവസേനയുടെ ആസ്ഥാനം) സേനാഭവനു സമീപം റാലി നടത്താൻ പദ്ധതിയിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അവിടെ ഒത്തുചേരാൻ ആഗ്രഹിക്കുന്ന ആർക്കും വിലക്കില്ലെന്ന് റാവത്ത് പറഞ്ഞു

Eng­lish Summary:
Eknath Shinde gov­ern­ment will be out of pow­er in Maha­rash­tra by Feb­ru­ary: San­jay Rawat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.