പരീക്ഷ പേടിയെ മറികടക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ തന്നെ കൗണ്‍സിലിംഗ് ഒരുക്കി നെടുങ്കണ്ടം ജനമൈത്രി പൊലീസ്. പരീക്ഷ തോല്‍വി, പരീക്ഷ പേടി എന്നിവ മാറ്റുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ കഴിയാതെ വരുന്ന കുട്ടികള്‍ ആത്മഹത്യ, ഒളിച്ചോട്ടം, മയക്കുമരുന്നുകളെ ആശ്രയിക്കല്‍ എന്നിവയിലേയ്ക്ക് പോകാതിരിക്കുവാന്‍ മനസ്സിന് ധൈര്യം നല്‍കുകയാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. നെടുങ്കണ്ടത്തെ ഇടുക്കി ജില്ലാ പൊലീസ് ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍, നെടുങ്കണ്ടം ജനമൈത്രി പൊലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇതിന്റെ ഭാഗമായി ക്ലാസുകളും മോട്ടിവേഷനും, കൗണ്‍സിലിംഗും നല്‍കും.
സ്‌കൂള്‍ പ്രവ്യത്തിദിനത്തില്‍ രാവിലെ 10ന് ആരംഭിച്ച് 4.30 വരെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന നെടുങ്കണ്ടം പൊലീസിന്റെ പ്രഥമ കൗണ്‍സിലിംഗ് ക്ലാസാണ് നെടുങ്കണ്ടം കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്നത്. പരിക്ഷയ്ക്ക് മുന്നോടിയായി പൊലീസിന്റെ നേത്യത്വത്തില്‍ സ്‌കൂളില്‍ എത്തി കുട്ടികള്‍ക്ക് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ക്ലാസ് മോട്ടിവേഷന്‍, കൗണ്‍സിലിംഗ് എന്നിവ നല്‍കുന്ന പദ്ധതിയ്ക്ക് തുടക്കമിടുന്നത് സംസ്ഥാന പൊലീസ് ചരിത്രത്തില്‍ ആദ്യമാണ്. മുണ്ടയെരുമ, കല്ലാര്‍ സ്‌കൂളില്‍ നടന്ന ആദ്യ പരിപാടിയില്‍ സ്‌കൂള്‍ അധ്യാപകരുടെ സഹകരണത്തോടെ തിരഞ്ഞെടുത്ത 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. മൂന്ന് പേജിന്റെ ചോദ്യാവലികള്‍ ക്ലാസില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും അവരെകൊണ്ട് പൂരിപ്പിക്കുകയും മാര്‍ക്കിടിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം കൗണ്‍സിലിംഗ് നല്‍കി. തുടര്‍ കൗണ്‍സിലിംഗ് പ്രക്രിയ ആവശ്യമായ കുട്ടികള്‍ക്ക് നെടുങ്കണ്ടം ജില്ലാ പൊലീസ് കൗണ്‍സിലിംഗ് സെന്ററില്‍ വെച്ച് തുടര്‍ ദിവസങ്ങളില്‍ കൗണ്‍സിലിംഗ് നല്‍കും.
പരിപാടി വന്‍ വിജയമായതോടെ കൗണ്‍സിലിംഗ് നടത്തണമെന്ന ആവശ്യമായി നിരവധി സ്കൂള്‍ അധികൃതര്‍ മുന്നോട്ട് എത്തിയതായി അധികൃതര്‍ പറഞ്ഞു. നെടുങ്കണ്ടം ജില്ലാ പൊലീസ് കൗണ്‍സിലിംഗ് സെന്റര്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ക്ലാരിസിന്റെ നേത്യത്വത്തില്‍ കൗണ്‍സിലിംഗ് നടന്നു. നെടുങ്കണ്ടം എസ്എച്ച് ബി.എസ് ബിനു, നെടുങ്കണ്ടം എസ്‌ഐ അബ്ദുള്‍ റസാഖ്, ജനമൈത്രി പൊലീസ് സിപിഒമാരായ ഷാനു എന്‍.വാഹിദ്, സി.കെ ഇന്ദിര, പരിശീലക അനു, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സുഹറ, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ നേത്യതം നല്‍കി.
English Summary: janamaithri police holds counselling for students
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.