23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 2, 2024
November 27, 2024
October 28, 2024
October 14, 2024
October 4, 2024
September 25, 2024
September 16, 2024
September 10, 2024
September 10, 2024

ആത്മ ഹത്യകള്‍ പെരുകുന്നു; ജീവനൊടുക്കുന്നവരില്‍ മലയാളികള്‍ മുന്നില്‍

കെ രംഗനാഥ്
തിരുവനന്തപുരം
January 10, 2023 10:13 pm

ദൃഢമായ കുടുംബബന്ധങ്ങള്‍ക്ക് പേരുകേട്ട കേരളത്തില്‍ കടുത്ത ആശങ്കയായി ആത്മഹത്യകള്‍ പെരുകുന്നു. ഇന്ത്യയില്‍ സ്വയം ജീവനൊടുക്കുന്നവരില്‍ 2021ല്‍ 5.8 ശതമാനം മലയാളികളായിരുന്നത് ‘22ല്‍ 8.1 ആയി. 2021ല്‍ ഇന്ത്യയിലാകെ 1,640,33 ആത്മഹത്യകള്‍ നടന്നപ്പോള്‍ സംസ്ഥാനത്ത് അത് 9544 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ദേശീയതലത്തിലുണ്ടായ 1,83,615 ആത്മഹത്യകളില്‍ കേരളത്തിന്റെ ഓഹരി 10,635 ആയി. ദേശീയ ശരാശരിയായി ഒരു ലക്ഷത്തില്‍ 10.8 പേര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കേരളത്തില്‍ അത് 24 ആണെന്ന് കേരളാ മാനസികാരോഗ്യ ഡയറക്ടറായ ഡോ. സി ജെ ജോണ്‍ കണക്കുകള്‍ നിരത്തുന്നു. 

കുടുംബ ആത്മഹത്യകള്‍ പെരുകുന്നുവെന്നാണ് മറ്റൊരു കണക്ക്. കടക്കെണിയിലായവര്‍ നിക്ഷേപത്തട്ടിപ്പുകളില്‍പ്പെട്ടവര്‍, കുടുംബസ്വാസ്ഥ്യത നഷ്ടപ്പെട്ടവര്‍ എന്നിവയാണ് കുടുംബ ആത്മഹത്യകള്‍ക്കുള്ള പ്രധാനകാരണങ്ങള്‍. 2021ല്‍ 12 കുടുംബങ്ങള്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2022ല്‍ അത് 19ആയി. പലിശക്കെണിയില്‍പ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ കഠിനംകുളം പഞ്ചായത്തിലെ കണിയാപുരം പടിഞ്ഞാറ്റുമുക്കില്‍ ഭാര്യയും ഭര്‍ത്താവും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തതാണ് കുടുബ ആത്മഹത്യകളില്‍ ഏറ്റവും ഒടുവിലത്തേത്. 

ഗുജറാത്ത് മോഡല്‍ അനുകരിക്കൂ എന്നു പറയുന്നവരുടെ കരത്തിനേല്‍ക്കുന്ന പ്രഹരമാണ് ഗുജറാത്തില്‍ നിന്നുള്ള കണക്കുകള്‍. അവിടെ ആത്മഹത്യ ചെയ്യുന്നവരില്‍ 50.44 ശതമാനം വീട്ടമ്മമാരും പട്ടിണിക്കൂലിക്കാരായ ദിവസവേതനക്കാരുമാണ്.
ബിജെപി തന്നെ ഭരിക്കുന്ന മധ്യപ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കുറവു ദിവസവേതനം ലഭിക്കുന്ന ദിവസക്കൂലിക്കാര്‍ ഗുജറാത്തിലാണ്, ആത്മഹത്യ ചെയ്യുന്ന ഇക്കൂട്ടര്‍ മൊത്തം ആത്മഹത്യയുടെ 47.3 ശതമാനമാണ്, ഇന്ത്യയില്‍ തൊഴിലില്ലായ്മയും പട്ടിണിയും മൂലം ആത്മഹത്യ ചെയ്യുന്നവര്‍ അറുപതു ശതമാനത്തോളമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു. 

Eng­lish Sum­ma­ry; sui­cides increas­es; Malay­alees are at the fore­front of those who take their own lives

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.