ഡല്‍ഹി വിമാനത്താവളത്തില്‍ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലാണ് യാത്രക്കാരന്‍ പരസ്യമായി മൂത്രമൊഴിച്ചത്. ജനുവരി എട്ടിനായിരുന്നു സംഭവം.
ബിഹാര്‍ സ്വദേശിയായ ജൗഹര്‍ അലി ഖാന്‍ എന്ന യാത്രക്കാരനാണ് മറ്റ് യാത്രക്കാരുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ മൂത്രമൊഴിക്കുകയും ചെയ്തത്. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഡല്‍ഹിയില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കുള്ള വിമാനത്തിലാണ് ഇയാള്‍ പുറപ്പെടേണ്ടിയിരുന്നത്. മദ്യപിച്ചതായി സംശയിക്കുന്ന യാത്രക്കാരന്‍ മറ്റ് യാത്രക്കാരെ അസഭ്യം പറഞ്ഞതായും പൊലീസ് പറഞ്ഞു. സിഐഎസ്‌എഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐജിഐ എയര്‍പോര്‍ട്ട് പൊലീസ് ഐപിസി 294, 510 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ മുംബൈ വ്യവസായിയായ ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം.
English Summary; Passenger who urinated publicly at Delhi airport arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.