20 December 2025, Saturday

Related news

December 16, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
November 22, 2025
November 21, 2025
November 19, 2025
November 15, 2025

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു

Janayugom Webdesk
ലുധിയാന
January 14, 2023 10:50 am

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു. സന്തോഖ് സിങ് ചൗധരിയാണ് ഇന്നു രാവിലെ യാത്ര തുടങ്ങിയ ഉടനെ കുഴഞ്ഞുവീണത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് പില്ലൗറില്‍വച്ച് ചൗധരി കുഴഞ്ഞുവീഴുന്നത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മുഖ്യമന്ത്രി ഭഗവന്ത് മന്‍ ആണ് എംപി മരിച്ചതായി ട്വിറ്ററില്‍ അറിയിച്ചത്. എഴുപത്തിയഞ്ചുകാരനായ സന്തോഖ് സിങ് ചൗധരി പഞ്ചാബിലെ മുന്‍ മന്ത്രിയാണ്. എംപിയുടെ മരണത്തെത്തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. ബുധനാഴ്ചയാണ് യാത്ര പഞ്ചാബില്‍ പര്യടനം തുടങ്ങിയത്.

Eng­lish Summary:Congress MP col­laps­es and dies dur­ing Bharat Jodo Yatra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.