19 December 2025, Friday

Related news

December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025
November 10, 2025
November 7, 2025
November 5, 2025
November 5, 2025

മദ്യപാനത്തിനിടെ തര്‍ക്കം: ശ്രീകാര്യത്ത് യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

Janayugom Webdesk
ശ്രീകാര്യം
January 15, 2023 10:15 am

തിരുവനന്തപുരം ശ്രീകാര്യത്ത് യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ശ്രീകാര്യം കട്ടേല സ്വദേശി സജുവാണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. രാത്രി 9 മണിയോടുകൂടി സജുവിന്റെ സുഹൃത്തുക്കളായ അനീഷ് വിനോദ് എന്നിവര്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കല്ലും തടിക്കഷ്ണങ്ങളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം അനീഷും വിനോദും സ്ഥലം വിട്ടു. പ്രദേശവാസികളാണ് യുവാവ് മരിച്ചുകിടക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്.

Eng­lish Sum­ma­ry: Argu­ment dur­ing drunk­en­ness: Srikary­ath youth beat­en to death by his friends

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.