19 December 2025, Friday

Related news

November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025
September 28, 2025
September 27, 2025

പീഡന കേസിൽ ഒളിവിൽപോയ എഎസ്ഐ അറസ്റ്റിൽ

Janayugom Webdesk
പത്തനംതിട്ട
January 16, 2023 10:45 am

താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പ്പോയ ആറന്മുള ആറന്മുള മാതൃകാ പോലീസ് സ്റ്റേഷനിൽ ഗ്രേഡ് എഎസ്ഐ സജീഫ് ഖാൻ അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ എ.എസ്.ഐ ശനിയാഴ്ച വൈകുന്നേരം പത്തനംതിട്ട വനിത പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ഒരു മാസം മുമ്പാണ് സംഭവം. സ്റ്റേഷൻ വൃത്തിയാക്കി ക്കൊണ്ടിരുന്ന ജീവനക്കാരിയെ സജീഫ് ഖാൻ കടന്നുപിടിച്ചു. യുവതി ഒച്ചവെച്ചപ്പോൾ മറ്റുപോലീസു കാരെത്തുകയും സജീഫ് ഖാൻ സ്റ്റേഷനിൽനിന്ന് കടന്നുകളയുകയുമായിരുന്നു. 

സംഭവം ഒതുക്കി തീർക്കാൻ ശ്രമം ഉണ്ടായെങ്കിലും അടുത്തദിവസം പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. തുടർന്ന് ജില്ലാപോലീസ് മേധാവി സംഭവം അന്വേഷിക്കാൻ രണ്ട് ഡിവൈഎസ്പിമാരെ ചുമതലപ്പെടുത്തി. ഇവർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് സജീഫ് ഖാനെ സസ്പെൻഡു ചെയ്യുകയും ചെയ്തു. തുടർ അന്വേഷത്തിൽ പൊലിസ് അനാസ്ഥ കാട്ടുന്നതായ ആരോപണം ശക്തമായതിന് പിന്നാലെയാണ് കീഴടങ്ങൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Eng­lish Sum­ma­ry: Abscond­ing ASI arrest­ed in molesta­tion case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.